ബാക്ക്‌ലസ് വസ്ത്രമണിഞ്ഞ ചിത്രം പോസ്റ്റ് ചെയ്ത് കത്രീന കൈഫ്; ഉടന്‍ എത്തി അര്‍ജുന്‍ കപൂറിന്റെ കമന്റ്

അതിനിടെ കമന്റുമായി ബോളിവുഡിലെ പ്രധാന ട്രോളനായ അര്‍ജുന്‍ കപൂറും എത്തി.
ബാക്ക്‌ലസ് വസ്ത്രമണിഞ്ഞ ചിത്രം പോസ്റ്റ് ചെയ്ത് കത്രീന കൈഫ്; ഉടന്‍ എത്തി അര്‍ജുന്‍ കപൂറിന്റെ കമന്റ്
Updated on
1 min read



ഐഎഫ്എ റോക്‌സ് റെഡ് കാര്‍പ്പറ്റിലെ പ്രധാന ശ്രദ്ധാകേന്ദ്രം കത്രീന കൈഫ് ആയിരുന്നു. ചുവന്ന ബാക്ക്‌ലസ് വസ്ത്രമണിഞ്ഞ് അതിസുന്ദരിയായാണ് താരം എത്തിയത്. അതിന് പിന്നാലെ ഈ വസ്ത്രത്തിലുള്ള ചിത്രവും താരം പങ്കുവെച്ചു. ചിത്രം ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. തങ്ങളുടെ പ്രിയ താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ടുള്ളതാണ് കമന്റുകള്‍.

അതിനിടെ കമന്റുമായി ബോളിവുഡിലെ പ്രധാന ട്രോളനായ അര്‍ജുന്‍ കപൂറും എത്തി. താരത്തിന്റെ ബാക്ക്‌ലസ് ചിത്രത്തിന് അനില്‍കപൂര്‍ നല്‍കിയ കമന്റ് ബാക്ക് ഓഫ് എന്നായിരുന്നു. ബോളിവുഡിലെ തന്റെ സഹപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ക്കെല്ലാം അര്‍ജുന്‍ കപൂറിന്റെ കമന്റടി ഏല്‍ക്കാറുണ്ട്. മുന്‍പും കത്രീനയുടെ ചിത്രങ്ങള്‍ക്ക് അര്‍ജുന്‍ രസകരമായ കമന്റുകള്‍ നല്‍കിയിരുന്നു.



ഐഐഎഫ്എയുടെ തീം അനുസരിച്ച് മെറ്റാലിക് വസ്ത്രങ്ങള്‍ അണിഞ്ഞാണ് താരങ്ങള്‍ എത്തിയത്. രാധിക മദന്‍, റിച്ച ചന്ദ, രാഹുല്‍ പ്രീത് സിങ്, വിക്കി കകൗശാല്‍, അപര്‍ശക്തി ഖുറാന, തുടങ്ങിയ നിരവധി താരങ്ങള്‍ റെഡ് കാര്‍പ്പറ്റില്‍ അണിനിരന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com