ബാക്ക്‌ലെസ് വസ്ത്രം ധരിച്ചെത്തിയ സനാ ഖാന് മുന്നില്‍ നാണം കുണുങ്ങി സല്‍മാന്‍ ഖാന്‍(വീഡിയോ)

നാണം ഒളിപ്പിച്ച ചിരിയുമായി സല്‍മാന്‍, രണ്ട് കൈകളും ചുരുട്ടിപ്പിടിച്ച് സനയെ പേരിനൊന്ന് ചേര്‍ത്ത് പിടിച്ചു
ബാക്ക്‌ലെസ് വസ്ത്രം ധരിച്ചെത്തിയ സനാ ഖാന് മുന്നില്‍ നാണം കുണുങ്ങി സല്‍മാന്‍ ഖാന്‍(വീഡിയോ)
Updated on
1 min read

സീ എന്റര്‍ടെയ്ന്‍മെന്റിന്റെ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സല്‍മാന്‍ ഖാനും, സനാ ഖാനും മുഖാമുഖം എത്തിയത്. പക്ഷെ ആദ്യമായല്ല അവര്‍ നേര്‍ക്കുനേര്‍ വരുന്നതെങ്കിലും ഇത്തവണ ഇവരുടെ കൂടിക്കാഴ്ചയില്‍ കൗതുകം നിറഞ്ഞ ഒരു സംഭവവും ഉണ്ടായി. 

സല്‍മാന്‍ മുന്നിലെത്തിയതോടെ സനാ ഖാന്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതിനായി സല്‍മാനെ കെട്ടിപ്പിടിക്കാന്‍ മുന്നോട്ടാഞ്ഞു. ബാക്ക്‌ലെസ് വസ്ത്രമായിരുന്നു സന ധരിച്ചിരുന്നത്. നാണം ഒളിപ്പിച്ച ചിരിയുമായി സല്‍മാന്‍, രണ്ട് കൈകളും ചുരുട്ടിപ്പിടിച്ച് സനയെ പേരിനൊന്ന് ചേര്‍ത്ത് പിടിച്ചതിന് ശേഷം മുന്നോട്ട് നടന്നു. 

ഇരുവരുടേയും ഈ വീഡിയോയാണ് ബോളിവുഡ് ലോകത്ത് ഇപ്പോള്‍ കൗതുകം നിറയ്ക്കുന്നത്. 2014ല്‍ പുറത്തിറങ്ങിയ ജയ് ഹോ എന്ന സിനിമയിലും ഇവര്‍ ഒരുമിച്ചെത്തിയിരുന്നു. ഇതുകൂടാതെ സല്‍മാന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസിന്റെ ആറാം സീസണിലും സനാ ഖാന്‍ എത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com