ബാഹുബലിയായി അജു വര്‍ഗീസ്, ദേവസേനയായി അനശ്വര; ആദ്യരാത്രിയിലെ ഗാനം വൈറല്‍ ( വീഡിയോ)

മലയാളത്തിന്റെ സ്വന്തം ബാഹുബലി എന്ന ടാഗോടെയാണ് ഗാനരംഗം ശ്രദ്ധേയമാകുന്നത്
ബാഹുബലിയായി അജു വര്‍ഗീസ്, ദേവസേനയായി അനശ്വര; ആദ്യരാത്രിയിലെ ഗാനം വൈറല്‍ ( വീഡിയോ)
Updated on
1 min read

പ്രശസ്ത ക്യാമറമാനും സംവിധായകനുമായ ജിബു ജേക്കബിന്റെ പുതിയ ചിത്രം ആദ്യരാത്രിയിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മലയാളത്തിന്റെ സ്വന്തം ബാഹുബലി എന്ന ടാഗോടെയാണ് ഗാനരംഗം ശ്രദ്ധേയമാകുന്നത്. ഗാനരംഗം പുറത്തുവിട്ട് 18 മണിക്കൂറിനകം നാലുലക്ഷത്തിലേറെ പേരാണ് കണ്ടത്. 

അജു വര്‍ഗീസും തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത അനശ്വര രാജനുമാണ് പ്രണയഗാന രംഗത്തില്‍ ജോഡിയാകുന്നത്. 'ഞാനെന്നും കിനാവ് കണ്ട' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ബിജിബാലാണ്. ആന്‍ ആമി, രഞ്ജിത്ത് ജയരാമന്‍ എന്നിവരാണ് പാട്ട് പാടിയിരിക്കുന്നത്. 

മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്. ബിജു മേനോനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജുമേനോനും ജിബു ജേക്കബും ഒന്നിക്കുന്ന ചിത്രമാണ് ആദ്യരാത്രി. നാലു വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. മോഹന്‍ലാലിലെ നായകനാക്കി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രവും ജിബു ജേക്കബ് സംവിധാനം ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com