ബിഗില്‍ നടിക്ക് നയന്‍താരയുടെ സര്‍പ്രൈസ്; ഒരിക്കലും മറക്കില്ലെന്ന് അമൃത 

പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന നയൻസ് അമൃതയ്ക്ക് ഒരു സർപ്രൈസ് ​ഗിഫ്റ്റ് സമ്മാനിച്ചിരിക്കുകയാണ്
ബിഗില്‍ നടിക്ക് നയന്‍താരയുടെ സര്‍പ്രൈസ്; ഒരിക്കലും മറക്കില്ലെന്ന് അമൃത 
Updated on
1 min read

തിയറ്ററുകളിൽ ​മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് വിജയ് ചിത്രം  ‘ബിഗിൽ’. ഫുട്ബോൾ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിൽ ഇരട്ടവേഷത്തിൽ വിജയ് എത്തിയപ്പോൾ നായികാവേഷമായിരുന്നു നയൻതാരയ്ക്ക്. 

വനിത ഫുട്ബോൾ ടീമിന്റെ കഥ പറഞ്ഞ ചിത്രത്തിൽ ടീം ക്യാപ്റ്റനായി തിളങ്ങിയത് നടി അമൃത അയ്യറായിരുന്നു. അമൃതയുടെ തെൻട്രൽ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ഇപ്പോഴിതാ അമൃതയ്ക്ക് ലേഡി സൂപ്പർസ്റ്റാർ നൽകിയ സർപ്രൈസ് ആണ് വാർത്തയാകുന്നത്. 

ബിഗിൽ ടീമിനൊപ്പമായിരുന്നു താൻ ഇക്കുറി പിറന്നാൾ ആഘോഷിച്ചതെന്നും ആ ദിവസം നയൻതാര അവിടെ ഇല്ലായിരുന്നുവെന്നും അമൃത അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന നയൻസ് അമൃതയ്ക്ക് ഒരു സർപ്രൈസ് ​ഗിഫ്റ്റ് സമ്മാനിച്ചിരിക്കുകയാണ്. ഇക്കാര്യം അമൃത തന്നെയാണ് തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവച്ചത്.

ഒരു വാച്ച് ആണ് പിറന്നാൾ സമ്മാനമായി നയൻതാര അമൃതയ്ക്ക് നൽകിയത്. സമ്മാനത്തിന് നയൻസിനോട് നന്ദിപറഞ്ഞ അമ‌‌ൃത താൻ ഇതൊരിക്കലും മറക്കില്ലെന്നും എഴുതിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com