ബിഗ് ബിക്ക് ദീപികയുടേയും കത്രീനയുടേയും ഹീറോ ആവണം; നായക പോസ്റ്റിലേക്ക് അപേക്ഷ അയച്ച് കാത്തിരിക്കുകയാണ് അമിതാഭ് ബച്ചന്‍

കഴിഞ്ഞ ദിവസം വന്ന ഒരു പത്രവാര്‍ത്തയെ കളിയാക്കിക്കൊണ്ടാണ് ബിഗ് ബി പോസ്റ്റ് ഇട്ടത്
ബിഗ് ബിക്ക് ദീപികയുടേയും കത്രീനയുടേയും ഹീറോ ആവണം; നായക പോസ്റ്റിലേക്ക് അപേക്ഷ അയച്ച് കാത്തിരിക്കുകയാണ് അമിതാഭ് ബച്ചന്‍
Updated on
1 min read

ബോളിവുഡ് സുന്ദരികളായ ദീപിക പദുക്കോണിനും കത്രീന കൈഫിനും ഒരു പ്രശ്‌നമുണ്ട്. ഇരുവര്‍ക്കും കുറച്ച് പൊക്കം കൂടുതലാണ്. എന്നാല്‍ ഇതിനുള്ള പരിഹാരം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്റെ കൈയിലുണ്ട്.  തന്നെ നായകനാക്കി എടുത്താല്‍ ഉയരം കൊണ്ടുള്ള പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ബിഗ് ബി പറയുന്നത്. ഇതിന്റെ ഭാഗമായി പൊക്കക്കാരികളുടെ നായകന്റെ പോസ്റ്റിലേക്ക് ജോലിക്ക് അപേക്ഷിച്ചിരിക്കുകയാണ് ബിഗ് ബി. 

ജോലിക്കുള്ള അപേക്ഷ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. ഇതില്‍ അദ്ദേഹത്തിന്റെ പേര്, ജനനതിയതി, വയസ്, പ്രവൃത്തി പരിജയം, ഭാഷ എന്നിവയാണ് നല്‍കിയിരിക്കുന്നത്. അതിനൊപ്പം 6'2 പൊക്കവും കൊടുത്തിട്ടുണ്ട്. നിങ്ങള്‍ക്ക് ഒരിക്കലും ഉയരം പ്രശ്‌നമാകില്ലെന്നും എടുത്ത് എഴുതാനും ബച്ചന്‍ മറന്നില്ല.

കഴിഞ്ഞ ദിവസം വന്ന ഒരു പത്രവാര്‍ത്തയെ കളിയാക്കിക്കൊണ്ടാണ് ബിഗ് ബി പോസ്റ്റ് ഇട്ടത്. അമീര്‍ ഖാനും ഷാഹിദിനും ദീപികയേക്കാളും കത്രീനയേക്കാളും പൊക്കം കുറവാണെന്നും അതിനാല്‍ ഒരുമിച്ചു വര്‍ക്ക് ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും പറഞ്ഞുകൊണ്ടുള്ളതാണ് പത്ര റിപ്പോര്‍ട്ട്. ദീപികയേക്കാള്‍ ഷാഹിദിന് ഉയരം കുറവാണെന്നും ഇത് പത്മാവതില്‍ പ്രശ്‌നമായെന്നും അതുപോലെ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന ചിത്രത്തില്‍ കത്രീനയും അമീറും ഇതേ പ്രശ്‌നം നേരിട്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഇതിന് പരിഹാരമെന്നോണമാണ് തന്റെ ഉയരം ഉയര്‍ത്തിക്കാട്ടി ഈ രണ്ട് നടിമാരുടേയും നായകനാവാന്‍ ബച്ചന്‍ ആപ്ലിക്കേഷന്‍ കൊടുത്തത്. ബിഗ് ബിയുടെ ട്രോള്‍ പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയ കീഴടക്കി കഴിഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com