'ബിഗ് ബോസില്‍ കയറിപ്പറ്റാനുള്ള അവരുടെ തന്ത്രമാണിത്'; തനുശ്രീക്ക് എതിരേ രാഖി സാവന്ത്

തനുശ്രീയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്
'ബിഗ് ബോസില്‍ കയറിപ്പറ്റാനുള്ള അവരുടെ തന്ത്രമാണിത്'; തനുശ്രീക്ക് എതിരേ രാഖി സാവന്ത്
Updated on
1 min read

ര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോളിവുഡില്‍ നിന്ന് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമണങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് തനുശ്രീ ദത്ത. തുറന്നു പറച്ചില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുകയാണ്. തനുശ്രീയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ തനുഷശ്രീയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് രാഖി സാവന്ത്. 

ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നാണ് താരം പറയുന്നത്. പ്രശസ്തമായ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ കയറിക്കൂടാനുള്ള തനുശ്രീയുടെ തന്ത്രമാണ് ഇതെന്നും അവര്‍ വ്യക്തമാക്കി. തനുശ്രീയെക്കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിത്തെറിച്ചുകൊണ്ടാണ് രാഖി മറുപടി പറഞ്ഞത്. 

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോണ്‍ ഓകെ പ്ലീസ് എന്ന് സിനിമയുടെ ചിത്രീകരണത്തിന് ഇടെ നാനാ പടേക്കറില്‍ നിന്ന് മോശം അനുഭവമുണ്ടായെന്നാണ് തനുശ്രീ പറയുന്നത്. പാട്ട് ചിത്രീകരിക്കുന്നതിനിടെ തന്നെ കയറിപിടിക്കുകയും ഇഴകിചേര്‍ന്നുള്ള രംഗങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടു എന്നുമാണ് ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. പിന്നീട് സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് എതിരേയും താരം രംഗത്തെത്തി. ഇര്‍ഫാന്‍ ഖാന്റെ മുഖത്ത് ഭാവം വരുത്താന്‍ തന്നോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു എന്നയിരുന്നു ആരോപണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shine Tom Chacko
Salman Khan
Salman Khan
Asif Ali
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com