ബിഗ് ബോസ്: മാറ്റങ്ങളോടെ പുതിയ സീസണ്‍, നിലവില്‍ 11 മത്സരാര്‍ത്ഥികള്‍, ആദ്യ എപ്പിസോഡില്‍ ആരാധകരെ നേടി നിക്കി 

കോവിഡ് സാഹചര്യങ്ങള്‍ മൂലം മാറ്റങ്ങളോടെയാണ് ഷോ ഇക്കുറി നടക്കുന്നത്
ബിഗ് ബോസ്: മാറ്റങ്ങളോടെ പുതിയ സീസണ്‍, നിലവില്‍ 11 മത്സരാര്‍ത്ഥികള്‍, ആദ്യ എപ്പിസോഡില്‍ ആരാധകരെ നേടി നിക്കി 
Updated on
1 min read

ല്‍മാന്‍ ഖാന്‍ അവതാരകനായ പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ പുതിയ സീസണ് തുടക്കം കുറിച്ചു. ഷോയുടെ 14-ാം സീസണാണ് ഇന്നലെ ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രമുഖ റിയാലിറ്റി ഷോകളെല്ലാം താത്കാലികമായി നിര്‍ത്തിവയ്ക്കപ്പെട്ടപ്പോള്‍ ആരാധകര്‍ക്ക് ആശ്വാസം പകരുന്നതാണ് ബിഗ് ബോസ് 14ന്റെ തുടക്കം. പതിനൊന്ന് മത്സരാര്‍ത്ഥികളുമായാണ് ഷോ തുടക്കം കുറിച്ചിരിക്കുന്നത്. 

കോവിഡ് സാഹചര്യങ്ങള്‍ മൂലം മാറ്റങ്ങളോടെയാണ് ഷോ ഇക്കുറി നടക്കുന്നത്. പതിവ് പോലെ വീക്കെന്‍ഡ് എപ്പിസോഡുകളില്‍ കാണുന്ന പ്രേക്ഷകര്‍ സെറ്റില്‍ ഉണ്ടാകില്ല. മറിച്ച് ഡിജിറ്റല്‍ ആയി ആളുകള്‍ക്ക് വീക്കെന്‍ഡ് എപ്പിസോഡില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഇതിനുപുറമെ മറ്റ് ചില മാറ്റങ്ങളും ഷോയുടെ ഫോര്‍മാറ്റില്‍ വരുത്തിയിട്ടുണ്ട്. മത്സരാര്‍ത്ഥികളെ ഉറപ്പിക്കുന്ന പ്രക്രിയയാണ് ഇതില്‍ പ്രധാനം. 

ബിഗ് ബോസ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുന്നവവര്‍ക്ക് ഷോയിലേക്ക് നേരിട്ട് അവസരം ലഭിച്ചിരുന്ന കാഴ്ചയാണ് ഇതുവരെയുള്ള സീസണുകളില്‍ കണ്ടിരുന്നതെങ്കില്‍ ഇക്കുറി മത്സരാര്‍ത്ഥികള്‍ ഒരു കടമ്പ കൂടി കടക്കേണ്ടതുണ്ട്. മുന്‍ സീസണുകളില്‍ പ്രേക്ഷകരുടെ മനം കീഴടക്കിയ ഗൗഹര്‍ ഖാന്‍, ഹിന ഖാന്‍, സിദ്ധാര്‍ത്ഥ് ശുക്ല എന്നിവരുടെ തീരുമാനം ഇക്കുറി മത്സരാര്‍ത്ഥികള്‍ക്ക് നിര്‍ണായകമാകും. 

നിലവില്‍ പതിനൊന്ന് മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചെങ്കിലും രണ്ട് ആഴ്ച ഇവരുടെ സ്റ്റാറ്റസ് ടു ബി കണ്‍ഫേര്‍മ്ഡ് എന്നായിരിക്കും. അതായത് ആദ്യ ആഴ്ചകളിലെ പ്രകടനം മത്സരാര്‍ത്ഥികള്‍ക്ക് നിര്‍ണായകമാകും. ആദ്യ എപ്പിസോഡില്‍ തന്നെ സ്‌റ്റേജിലെത്തിയ ചില മത്സരാര്‍ത്ഥികളെ അയോഗ്യരാക്കിയ കാഴ്ചയും പ്രേക്ഷകര്‍ കണ്ടു. ഗൗഹര്‍, ഹിന, സിദ്ധാര്‍ത്ഥ് എന്നിവരുടെ ലിസ്റ്റില്‍ ഇടം നേടാനാകാതിരുന്നവരാണ് പുറത്തായത്. വീട്ടിലെത്തിയ 11 പേരില്‍ ദക്ഷിണേന്ത്യന്‍ നടി നിക്കി തംബോലി ആണ് ആദ്യ ദിനം തന്നെ താരമായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com