ബിസ്‌കറ്റും വെള്ളവും ഡയപ്പറുമായി കുട്ടിസംഘം എത്തി, ഇവര്‍ നമ്മുടെ ഹീറോസാണെന്ന് സയനോര; വിഡിയോ

കൈനിറയെ സാധനങ്ങളുമായി കളക്ഷന്‍ പോയിന്റിലേക്ക് എത്തിയ ഒരു കൂട്ടം കുട്ടികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്
ബിസ്‌കറ്റും വെള്ളവും ഡയപ്പറുമായി കുട്ടിസംഘം എത്തി, ഇവര്‍ നമ്മുടെ ഹീറോസാണെന്ന് സയനോര; വിഡിയോ
Updated on
1 min read


സംസ്ഥാനം വീണ്ടും പ്രളയത്തെ നേരിടുകയാണ്. ദുരന്തബാധിതരായ ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവത്. ഇവരെ സഹായിക്കാനായി നിരവധി പേരാണ് മുന്നിട്ടിറങ്ങുന്നത്. തങ്ങള്‍ക്ക് കഴിയുന്നതുപോലെ പലരും സഹായം എത്തിക്കുന്നുണ്ട്. കൈനിറയെ സാധനങ്ങളുമായി കളക്ഷന്‍ പോയിന്റിലേക്ക് എത്തിയ ഒരു കൂട്ടം കുട്ടികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഗായിക സയനോരയാണ് ഈ ഹീറോസിനെ പരിചയപ്പെടുത്തിയത്. 

വെള്ളം, ബിസ്‌കറ്റ്, കുട്ടികളുടെ ഡയപ്പര്‍ തുടങ്ങിയ സാധനങ്ങള്‍ പെട്ടികളില്‍ നിറച്ചാണ് കൊച്ചു മിടുക്കന്മാര്‍ എത്തിയത്. അണ്ണാറക്കണ്ണനും തന്നാലായത് പോലെ എന്ന നിലയില്‍ കുട്ടികള്‍ ചെയ്യുന്ന ഈ പ്രവൃത്തി എല്ലാവര്‍ക്കും മാതൃകയാണ് എന്നാണ് സയനോര പറയുന്നത്. ഫേയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഹീറോസിനെ സയനോര പരിചയപ്പെടുത്തിയത്. 

അവരുടെ കൈയിലുള്ള പണം ചേര്‍ത്താണ് സാധനങ്ങള്‍ വാങ്ങിയത്. എന്താണ് ഇങ്ങനെ സഹായിക്കാന്‍ കാരണം എന്ന ചോദ്യത്തിന് നമുക്കും അങ്ങനെ അവസ്ഥവന്നാല്‍ കഷ്ടപ്പെടില്ലേ, അവരുടെ കഷ്ടപ്പാട് ഓര്‍ത്താണ് സഹായിക്കാന്‍ തീരുമാനിച്ചത് എന്നായിരുന്നു മറുപടി.

വടക്കന്‍ ജില്ലകളില്‍ വ്യാപക നാശനഷ്ടമാണ് പ്രളയം വിതച്ചിരിക്കുന്നത്. സഹായ അഭ്യര്‍ത്ഥനയും പ്രവര്‍ത്തനങ്ങളുമായി സയനോരയും സുഹൃത്തുക്കളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 'കൈകോര്‍ത്ത് കണ്ണൂര്‍' എന്ന പേരിലാണ് പ്രളയബാധിതര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സയനോര ഏകോപിപ്പിക്കുന്നത്. കണ്ണൂരിലെ സെന്റ് മൈക്കിള്‍ സ്‌കൂളില്‍ കലക്ഷന്‍ സെന്ററും തുറന്നു. ഇവിടെയ്ക്കാണ് ഏഴ് പേര്‍ അടങ്ങിയ സംഘം എത്തിയത്. മഴക്കെടുതി സാരമായി ബാധിച്ച പൊയ്യം, കുറുമാത്തൂര്‍, തളിപ്പറമ്പ തുടങ്ങിയിടങ്ങളില്‍ നേരിട്ടെത്തി സയനോരയും സുഹൃത്തുക്കളും അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com