ലോക്ക്ഡൗൺ കാലം മക്കൾക്ക് രസകരമാക്കാനുള്ള തന്ത്രപ്പാടിലാണ് നടി സമീറ റെഡ്ഡി. അവർക്കൊപ്പം സമയം ചിലവഴിച്ചും കളിച്ചുമൊക്കെയാണ് താരം വിരസത നീക്കുന്നതും. ഇപ്പോഴിതാ മകൾ നൈറയുടെ ഒരു ക്യൂട്ട് വിഡിയോയാണ് താരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.
“ബേബി പി.ടി ഉഷ ഫുൾ സ്പീഡിലാണ്, നിങ്ങൾക്കു കഴിയുമെങ്കിൽ പിടിക്കൂ,” എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് സമീറ കുറിച്ചത്. മുട്ടിലിഴഞ്ഞ് വേഗത്തിൽ നീങ്ങുന്ന നൈറയെ വിഡിയോയിൽ കാണാം.
ലോക്ക്ഡൗൺ കുട്ടികളിലുണ്ടാക്കുന്ന മാനസ്സിക സമ്മർദ്ദത്തെക്കുറിച്ച് പറഞ്ഞ് കഴിഞ്ഞ ദിവസം സമീറ ഒരു വിഡിയോ പങ്കുവച്ചിരുന്നു. കുട്ടികളുടെ മാനസീകാരോഗ്യത്തെ നിലവിലെ സംഭവവികാസങ്ങള്‍ തീര്‍ച്ചയായും ബാധിച്ചിട്ടുണ്ടെന്ന് പറയുന്ന സമീറ കുട്ടികളില്‍ ഉത്കണ്ഠയുണ്ടാകുമ്പോള്‍ പ്രകടമാകുന്ന ചില മാറ്റങ്ങളെക്കുറിച്ചും വിഡിയോയിൽ പങ്കുവച്ചിരുന്നു. ഉറക്കമില്ലായ്മയും ഉറക്കത്തില്‍ ദുസ്വപ്‌നം കണ്ട് ഞെട്ടിയുണരുന്നതുമെല്ലാം ഉത്കണ്ഠ ഉള്ളതുകൊണ്ടാണ്. ഭക്ഷണം ശരിയായി കഴിക്കാതിരിക്കുക, പെട്ടെന്ന് ദേഷ്യം, അസ്വസ്ഥത എന്നിവ പ്രകടിപ്പിക്കുക, എപ്പോഴും പേടിച്ചിരിക്കുക, നെഗറ്റീവ് ചിന്തകള്‍, ടെന്‍ഷന്‍, ഇടയ്ക്കിടെ ടോയിലറ്റില്‍ പോകുക, തുടര്‍ച്ചയായി കരയുന്നു, വയറുവേദനയും മറ്റ് അസ്വസ്ഥതകളും പറയുക തുടങ്ങിയ കുട്ടികളിലെ മാറ്റം പ്രത്യേകം ശ്രദ്ധിക്കണമെന്ന് സമീറ പറയുന്നു.
മകൻ ഹൻസ് വർദെയെ ഹാൻഡ് വാഷ് രീതി പഠിപ്പിക്കുന്ന വിഡിയോയും ലോക്ക്ഡൗൺ കാലത്ത് സമീറ പങ്കുവച്ചിരുന്നു. അമ്മയുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ഹാൻഡ് വാഷ് രീതി അനുകരിക്കുന്ന കുഞ്ഞ് ഹൻസിനെയും വീഡിയോയിൽ കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates