ബോട്ടില്‍ ക്യാപ് തൊഴിച്ച് തെറിപ്പിച്ച് നടിമാരും; വെല്ലുവിളി ഏറ്റെടുത്ത് ശ്വേത മേനോനും വിനീത കോശിയും; വിഡിയോ

ബോട്ടില്‍ ക്യാപ് തൊഴിച്ച് തെറിപ്പിച്ച് നടിമാരും; വെല്ലുവിളി ഏറ്റെടുത്ത് ശ്വേത മേനോനും വിനീത കോശിയും; വിഡിയോ

ശ്വേത മേനോനും വിനീത കോശിയും ചലഞ്ച് ഏറ്റെടുത്തതോടെ കൂടുതല്‍ നടിമാര്‍ വെല്ലുവിളി സ്വീകരിച്ച് വിഡിയോ പോസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍
Published on

സോഷ്യല്‍ മീഡിയയില്‍ വൈറലായ ബോട്ടില്‍ക്യാപ്പ് ചലഞ്ച് ഏറ്റെടുത്ത് നടിമാരായ ശ്വേത മേനോനും വിനീത കോശിയും. ഹോളിവുഡിനും ബോളിവുഡിനും പിന്നാലെ മലയാളത്തിലെ യുവ നടന്മാര്‍ക്കിടയിലും ചലഞ്ച് വൈറലായതിന് പിന്നാലെയാണ് ചലഞ്ച് ഏറ്റെടുത്തുകൊണ്ട് നടിമാരും രംഗത്തെത്തിയത്. 

ജിം വെയര്‍ ധരിച്ചുകൊണ്ടാണ് ശ്വേത മേനോന്‍ ചലഞ്ചില്‍ പങ്കെടുത്തത്. തന്റെ സുഹൃത്തുക്കളെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ടാണ് ശ്വേത മേനോന്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ഇരുവരുടേയും ബോട്ടില്‍ ക്യാപ് ചലഞ്ചിനെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. 

മലയാളത്തിലെ യുവതാരങ്ങളായ ഉണ്ണി മുകുന്ദന്‍, നീരജ് മാധവ്, വിനയ് ഫോര്‍ട്ട് ഉള്‍പ്പടെ നിരവധി നടന്മാര്‍ ചലഞ്ച് ഏറ്റെടുത്ത് കയ്യടി വാങ്ങിയിരുന്നു. എന്നാല്‍ അപ്പോഴും ഇതില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു നടിമാര്‍. ശ്വേത മേനോനും വിനീത കോശിയും ചലഞ്ച് ഏറ്റെടുത്തതോടെ കൂടുതല്‍ നടിമാര്‍ വെല്ലുവിളി സ്വീകരിച്ച് വിഡിയോ പോസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ബോളിവുഡിലെയും തെന്നിന്ത്യന്‍ സിനിമ ലോകത്തേയും നടിമാരില്‍ ചിലര്‍ ചലഞ്ച് നേരത്തെ ഏറ്റെടുത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com