'ബോബന്‍ കുഞ്ചാക്കോ എന്ന  ഇസഹാക് കുഞ്ചാക്കോ'; മകന്റെ പേര് പങ്കുവച്ച് ചാക്കോച്ചൻ 

പേരിടൽ ചടങ്ങിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പേര് കുറിച്ചത്
'ബോബന്‍ കുഞ്ചാക്കോ എന്ന  ഇസഹാക് കുഞ്ചാക്കോ'; മകന്റെ പേര് പങ്കുവച്ച് ചാക്കോച്ചൻ 
Updated on: 
1 min read

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ വാർത്ത ചാക്കോച്ചൻ പങ്കുവച്ചു. മകന് പേരിട്ടു. ബോബന്‍ കുഞ്ചാക്കോ എന്ന  ഇസഹാക് കുഞ്ചാക്കോ എന്നാണ് പേര്. ഇതോടെ കുഞ്ഞ് പിറന്നത് മുതലുള്ള ഊഹാപോഹങ്ങൾ അവസാനിച്ചിരിക്കുകയാണ്. 

ചാക്കോച്ചൻ തന്നെയാണ് മകന്റെ പേര് ആരാധകരുമായി പങ്കുവച്ചത്. തന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിലൂടെ ഇന്ന് താരം പേര് വെളിപ്പെടുത്തി. പേരിടൽ ചടങ്ങിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പേര് കുറിച്ചത്. എല്ലാവരുടെയും ആശംസകൾക്കും പ്രാർത്ഥനകൾക്കും ഇസ്സയുടെ സ്നേഹം എന്നും താരം കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks) on

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറന്നത്. 2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്. ഏപ്രില്‍ രണ്ടിനാണ് ഇരുവരും 14ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. ഈ വിവാഹവാര്‍ഷികം എക്‌സ്ട്രാ സ്‌പെഷ്യല്‍ ആണെന്ന് കുഞ്ചാക്കോ ബോബന്‍ കുറിച്ചിരുന്നു. അതിനു പിന്നാലെയാണ് സന്തോഷ വാര്‍ത്ത എത്തിയത്. കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേരാണ് ബോബൻ കുഞ്ചാക്കോ. കുഞ്ഞുണ്ടായ അന്നുമുതൽ ആരാധകർ പ്രവചിച്ചതും ഈ പേരു തന്നെ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER