ബോളിവുഡ് കീഴടക്കാന്‍ ഒരുങ്ങി ദുല്‍ഖര്‍; സോയ ഫാക്റ്ററിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്രിക്കറ്റ് താരമായാണ് ദുല്‍ഖര്‍ എത്തുന്നത്
ബോളിവുഡ് കീഴടക്കാന്‍ ഒരുങ്ങി ദുല്‍ഖര്‍; സോയ ഫാക്റ്ററിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു
Updated on
1 min read

ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ കുറച്ചു നാളുകളായി നിരാശയിലാണ്. കഴിഞ്ഞ വര്‍ഷം താരത്തിന്റേതായി ഒരു മലയാളം സിനിമയും പുറത്തിറങ്ങിയിട്ടില്ല. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ഒറു യമണ്ടന്‍ പ്രേമകഥയാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. എന്നാല്‍ നിരാശപ്പെടേണ്ട കാര്യമില്ല. ഹിന്ദിയിലും തമിഴിലുമായി ദുല്‍ഖറിന്റെ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നുണ്ട്. ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം സോയ ഫാക്റ്ററിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. 

സോനം കപൂര്‍ നായികയാവുന്ന ചിത്രം ജൂണ്‍ 14 നാണ് തീയെറ്ററില്‍ എത്തുന്നത്. അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്രിക്കറ്റ് താരമായാണ് ദുല്‍ഖര്‍ എത്തുന്നത്. അനുജ ചൗഹാന്റെ സോയ ഫാക്റ്റര്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കാര്‍വാനായിരുന്നു ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം. അമ്രാന്‍ ഖാനൊപ്പമുള്ള ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. 

കഴിഞ്ഞ വര്‍ഷം ദുല്‍ഖറിനെ നമ്മള്‍ കണ്ടത് അന്യഭാഷ ചിത്രങ്ങളിലൂടെയായിരുന്നു. കീര്‍ത്തി സുരേഷിനൊപ്പമുള്ള മഹാനടി വലിയ വിജയമായിരുന്നു. ജെമിനി ഗണേഷനായാണ് താരം സിനിമയില്‍ എത്തിയത്. 2017 ല്‍ പുറത്തിറങ്ങിയ സോളോ ആയിരുന്നു ദുല്‍ഖറിന്റെ അവസാന ചിത്രം. കണ്ണും കണ്ണും കൊള്ളയടിത്താന്‍ എന്ന തമിഴ് ചിത്രവും ഇനി പുറത്തിറങ്ങാനുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com