ബോൾഡായി ശ്യാമിലി; തകർപ്പൻ ​ഗെറ്റപ്പിൽ താരം, വൈറലായി ചിത്രങ്ങൾ

മോഡേണ്‍ വസ്ത്രങ്ങളില്‍ ബോള്‍ഡ് ലുക്കിലാണ് താരം
ബോൾഡായി ശ്യാമിലി; തകർപ്പൻ ​ഗെറ്റപ്പിൽ താരം, വൈറലായി ചിത്രങ്ങൾ
Updated on
1 min read

ബേബി ശ്യാമിലിയായി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ നടി ശ്യാമിലിയുടെ ബോൾ‍‍‍‍ഡ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഇൻസ്റ്റ​ഗ്രാം പേജിലൂടെ നടി പങ്കുവച്ച ചിത്രങ്ങളാണ് ശ്ര​ദ്ധനേടുന്നത്. മോഡേണ്‍ വസ്ത്രങ്ങളില്‍ ബോള്‍ഡ് ലുക്കിലാണ് താരം. 

രണ്ടാം വയസ് മുതൽ സിനിമയിലെത്തിയ ശ്യാമിലി 1990ല്‍ പുറത്തിറങ്ങിയ മണിരത്‌നം സംവിധാനം ചെയ്ത 'അഞ്ജലി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്. ചിത്രത്തില്‍ മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയായാണ് ശ്യാമിലി അഭിനയിച്ചത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ ബാലതാരമായി തിളങ്ങിയ ശ്യാമിലി പിന്നീട് സിനിമകളിൽ നിന്ന് മാറിനിന്നു. 

ഇടവേളയ്ക്ക് ശേഷം വീണ്ടും നായികയായി തിരിച്ചെത്തിയ താരം മലയാളത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിൽ അഭിനയിച്ചു. നായികയായി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ശ്യാമിലി അഭിനയിച്ചു. 2018ൽ അമ്മമ്മഗാരില്ലു എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com