'ബ്രൈറ്റ്‌നസ് കൂട്ടിയാല്‍ ബാബിയെ കാണില്ല, കുറച്ചാല്‍ പാണ്ഡ്യയേയും'; പരിഹാസവുമായി നടന്‍; രൂക്ഷ വിമര്‍ശനം

ഇരുവരുടെയും നിറത്തിന്റെ പേരു പറഞ്ഞാണ് കമാലിന്റെ പരിഹാസം
'ബ്രൈറ്റ്‌നസ് കൂട്ടിയാല്‍ ബാബിയെ കാണില്ല, കുറച്ചാല്‍ പാണ്ഡ്യയേയും'; പരിഹാസവുമായി നടന്‍; രൂക്ഷ വിമര്‍ശനം
Updated on
1 min read

വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന താരമാണ് കമാല്‍ ആര്‍ ഖാന്‍. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വിമര്‍ശിച്ചാണ് കമാല്‍ മലയാളികളുടെ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ കമാലിന്റെ പരിഹാസത്തിന് ഇരയായിരിക്കുന്നത് പ്രണയജോഡികളായ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും കാമുകി നടാഷ സ്റ്റാന്‍കോവിച്ചുമാണ്. ഇരുവരുടെയും നിറത്തിന്റെ പേരു പറഞ്ഞാണ് കമാലിന്റെ പരിഹാസം. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. 

ഹാര്‍ദിക്കും നടാഷയും ഒരുമിച്ചുള്ള ചിത്രം ഫോണില്‍ ബ്രൈറ്റ്‌നസ് കൂട്ടിയും കുട്ടിയും എടുത്ത സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് പോസ്റ്റ്.' എനിക്ക് മനസിലാവുന്നില്ല, എന്തു ചെയ്യും? ബ്രൈറ്റ്‌നസ് കൂട്ടിയാല്‍ ബാബിയെ കാണാന്‍ പറ്റാതാകും കുറച്ചാലോ പാണ്ഡ്യയെ കാണാനാകില്ല' എന്ന കുറിപ്പിനൊപ്പമായിരുന്നു പോസ്റ്റ്. ഇതിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

നിറത്തിന്റെ പേരില്‍ രണ്ട് വ്യക്തികളെ അധിക്ഷേപിക്കുന്നത് അയാളുടെ നിലവാരത്തെയാണ് കാണിക്കുന്നത് എന്നാണ് കമന്റുകള്‍. 
കഴിഞ്ഞ ദിവസമായിരുന്നു നടാഷയുമായുള്ള പ്രണയം ഹാര്‍ദിക് വെളിപ്പെടുത്തിയത്. ദുബായില്‍, ഒരു സ്വകാര്യ ബോട്ടില്‍ നടാഷയോടു ഹാര്‍ദിക് വിവാഹാഭ്യര്‍ഥന നടത്തുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിന് പിന്നാലെ ഹാര്‍ദിക്കിന് സോഷ്യല്‍ മീഡിയയില്‍ നിന്നും വംശീയ അധിക്ഷേപം കേള്‍ക്കേണ്ടി വന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com