ബ്ലോക്ബസ്റ്റര്‍ ഉറപ്പ് ; പടവെട്ടിനെക്കുറിച്ച് മഞ്ജു 

നിവിന്‍ പോളിക്കൊപ്പമുള്ള മഞ്ജുവിന്റെ ആദ്യ ചിത്രമാണിത്
ബ്ലോക്ബസ്റ്റര്‍ ഉറപ്പ് ; പടവെട്ടിനെക്കുറിച്ച് മഞ്ജു 
Updated on: 
1 min read

നിവിന്‍ പോളി - മഞ്ജു വാര്യർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് പടവെട്ട്. നടൻ സണ്ണി വെയിൻ നിർമാതാവാകുന്ന ചിത്രം ഇതിനോടകം വാർത്തകളിൽ നിറഞ്ഞുകഴിഞ്ഞു.  നിവിന്‍ പോളിക്കൊപ്പമുള്ള മഞ്ജുവിന്റെ ആദ്യ ചിത്രമാണിത്. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും ഒരുക്കുന്നത്. 
 
പടവെട്ടിനെക്കുറിച്ചുള്ള മഞ്ജുവിന്റെ വാക്കുകളാണ് പ്രതീക്ഷകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രം ഉറപ്പായും ബ്ലോക്ബസ്റ്റർ ആയിരിക്കുമെന്നാണ് മഞ്ജുവിന്റെ അഭിപ്രായം. ചിത്രത്തിൽ തന്നെ ഭാ​ഗമാക്കിയതിന് നിവിനും സണ്ണിക്കും താരം നന്ദി പറയുന്നുമുണ്ട്. 

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമാണ് പടവെട്ട്. തമിഴ് ചിത്രം അരുവിയിലൂടെ സിനിമ പ്രേമികളുടെ കയ്യടി നേടിയ അതിഥി ബാലനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. പടവെട്ടിന്റെ ഷൂട്ടിങ് നവംബറില്‍ കണ്ണൂരില്‍ ആരംഭിച്ചിരുന്നു. സണ്ണി വെയിനൊപ്പം ചതുര്‍മുഖം എന്ന ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കുകയാണ് മഞ്ജു ഇപ്പോള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com