ഭര്‍ത്താവിനൊപ്പം ദീപിക പദുക്കോണും ''83' ല്‍; എത്തുന്നത് കപില്‍ദേവിന്റെ ഭാര്യയായി 

കപില്‍ദേവിന്റെ ഭാര്യ റോമിദേവിയുടെ റോളിലാണ് ദീപിക എത്തുന്നത്
ഭര്‍ത്താവിനൊപ്പം ദീപിക പദുക്കോണും ''83' ല്‍; എത്തുന്നത് കപില്‍ദേവിന്റെ ഭാര്യയായി 
Updated on: 
1 min read

ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിന്റെ ജീവിതം പറയുന്ന ചിത്രം 83 ല്‍ ദീപിക പദുക്കോണും. കപില്‍ദേവിന്റെ ഭാര്യ റോമിദേവിയുടെ റോളിലാണ് ദീപിക എത്തുന്നത്. ബോളിവുഡ് താരവും ദീപികയുടെ ഭര്‍ത്താവുമായ രണ്‍വീര്‍ സിങ്ങാണ് കപില്‍ ദേവായി എത്തുന്നത്. രണ്‍വീര്‍ തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. 

എന്റെ ഭാര്യയായി അഭിനയിക്കാന്‍ എന്റെ ഭാര്യയേക്കാള്‍ മികച്ച ആരാണ് ഉള്ളത് എന്ന കുറിപ്പിലാണ് 83 ലേക്കുള്ള ദീപിക വരവ് പുറത്തുവിട്ടത്. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ സിനിമയാണ് ഇത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പദ്മാവത് ആയിരുന്നു അവസാനത്തെ ചിത്രം. ദീപികയും രണ്‍വീറും ഒന്നിച്ചെത്തുന്ന നാലാമത്തെ ചിത്രമാണ് 83. 

രണ്‍വീര്‍ വാര്‍ത്ത പങ്കുവെച്ചതിന് പിന്നാലെ 83 ന്റെ ലൊക്കേഷനില്‍ നിന്നുള്ള തന്റെ ആദ്യ ദിവസത്തെ ചിത്രം പങ്കുവെച്ച് ദീപികയും എത്തി. രണ്‍വീറിനും സംവിധായകന്‍ കബീര്‍ ഖാനും ഒപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. 'അടുത്ത ചിത്രത്തിലേക്ക്. അവിശ്വസനീയമായ ബഹുമതിയ്ക്ക് നന്ദി കബീര്‍' താരം കുറിച്ചു. താന്‍ ഏറെ ആരാധിക്കുന്ന ദീപികയ്‌ക്കൊപ്പം സിനിമ ചെയ്യാന്‍ പറ്റിയതില്‍ സന്തോഷത്തിലാണെന്നാണ് കബീര്‍ പറയുന്നത്. 

ചപ്പാക്കിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതിന് ശേഷമാണ് ദീപിക 83 ലേക്ക് എത്തുന്നത്. 1983 ലെ ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയമാണ് 83ല്‍ പറയുന്നത്. കപില്‍ദേവിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യയുടെ വിജയം. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2020 ഏപ്രില്‍ 10 നാണ് റിലീസ് ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER