ഭര്‍ത്താവിന്റെ മുന്‍ കാമുകിക്കൊപ്പം ഡാന്‍സ് ചെയ്ത് ഐശ്വര്യറായ്; വീഡിയോ വൈറല്‍

ഭര്‍ത്താവിന്റെ മുന്‍ കാമുകിക്കൊപ്പം ഡാന്‍സ് ചെയ്ത് ഐശ്വര്യറായ്; വീഡിയോ വൈറല്‍

ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹാഘോഷത്തിനു മുന്നോടിയായി നടന്ന സംഗീത് ചടങ്ങിലാണ് താരസുന്ദരിമാര്‍ വൈരം മറന്ന് ഒരുമിച്ചു കൈകോര്‍ത്ത് നൃത്തം ചെയ്തത്
Published on

ഒത്തുചേരലിന്റെ വേദിയാണ് പലപ്പോഴും വിവാഹങ്ങള്‍. അവിടെ പിണക്കങ്ങളെല്ലാം മറന്ന് എല്ലാവരും ഒന്നാവുകയും ചെയ്യും. ഇവിടെ കല്യാണത്തിനെത്തിയപ്പോള്‍ ഭൂതകാലനോവുകള്‍ മറന്ന് ഒരുമിച്ച് കൈപിടിച്ച് നൃത്തം ചെയ്തു ഐശ്വര്യ റായിയും കരിഷ്മ കപൂറും. ഇഷാ അംബാനിയുടെ വിവാഹത്തിനെത്തിയപ്പോഴാണ് ഈ കൂടിച്ചേരല്‍.

സൗഹൃദത്തെപ്പോലെ തന്നെ ബോളിവുഡിലെ ശത്രുതയും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാണ്. പൊതുച്ചടങ്ങുകളില്‍ ഒരുമിച്ച് പങ്കെടുക്കാത്തവരാണ് ഐശ്വര്യയും കരിഷ്മയും. എന്നാല്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹാഘോഷരാവ് ഇരുവരുടെ ഇടയിലെ വൈരം ഉരുകാനുള്ള വേദി കൂടിയായി. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹാഘോഷത്തിനു മുന്നോടിയായി നടന്ന സംഗീത് ചടങ്ങിലാണ് താരസുന്ദരിമാര്‍ വൈരം മറന്ന് ഒരുമിച്ചു കൈകോര്‍ത്ത് നൃത്തം ചെയ്തത്. പൊതുചടങ്ങുകളില്‍ ഒരുമിച്ചെത്തിയാല്‍ പരസ്പരം ഒഴിവാക്കുന്ന പതിവ് താരസുന്ദരിമാര്‍ തുടങ്ങിയതിനു പിന്നില്‍ ഒരു കാരണമുണ്ട്.

അഭിഷേക് ബച്ചനും കരിഷ്മ കപൂറും തമ്മിലുള്ള വിവാഹം 2000ല്‍ തീരുമാനിച്ചിരുന്നു 2002ല്‍ ഔദ്യോഗികമായുള്ള വിവാഹനിശ്ചയവും കഴിഞ്ഞു. എന്നാല്‍ അതിന്‌ശേഷം കരിഷ്മ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. തനിക്ക് യോജിച്ചയാളെ അഭിഷേകില്‍ കണ്ടെത്താനായില്ലെന്നായിരുന്നു കരിഷ്മ അന്ന് പറഞ്ഞ്.തുടര്‍ന്ന് പരസ്പരം പൊതുചടങ്ങുകളില്‍ മുഖാമുഖമെത്തുന്ന പരിപാടി ഇരുകുടുംബങ്ങളും ഉപേക്ഷിച്ചു. എന്നാല്‍ ഇത് അഭിഷേകിന്റെ സഹോദരി ശ്വേതയും കരിഷ്മയും തമ്മിലുള്ള സൗഹൃദത്തിന് വിള്ളല്‍ ഉണ്ടാക്കിയിരുന്നില്ല. 

 ആഘോഷവേളയില്‍ ഒരേ കൂരയ്ക്കു കീഴില്‍ കരിഷ്മയും ഐശ്വര്യയും, അഭിഷേകും, ആരാധ്യയും റണ്‍വീര്‍സിങ്ങും ദീപികയും നൃത്തമാടുന്ന വിഡിയോ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തുകൊണ്ട് ആരാധകര്‍ പറയുന്നു. സോനു കി ടിറ്റു കി സ്വീറ്റി എന്ന ചിത്രത്തിലെ ദില്‍ചോരി എന്ന ഗാനത്തിന് ചുവടുവയ്ക്കുമ്പോഴാണ് ഐശ്വര്യയും കരിഷ്മയും പരസ്പരം വിരല്‍ കോര്‍ത്ത് നൃത്തം ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com