'ഭാനുമതി'യുടെ നൃത്തവിസ്മയം വീണ്ടും; പതിനഞ്ചു വർഷത്തിന് ശേഷം രേവതി ചിലങ്കയണിയുന്നു 

കൃഷ്ണാ നീ ഭേഗനേ ഭാരോ... എന്ന ഗാനത്തിനാണ് ചുവടുവയ്ക്കുന്നത്
'ഭാനുമതി'യുടെ നൃത്തവിസ്മയം വീണ്ടും; പതിനഞ്ചു വർഷത്തിന് ശേഷം രേവതി ചിലങ്കയണിയുന്നു 
Updated on
1 min read

സിനിമാ പ്രേമികളുടെ മനസിൽ എന്നും തങ്ങി നിൽക്കുന്ന മലയാള ചിത്രമാണ് ദേവാസുരം. അതിലെ നായിക ഭാനുമതിയുടെ നൃത്തവും അത്രപെട്ടെന്ന് പ്രേക്ഷകമനസ്സിൽ നിന്ന് മായില്ല. ഇപ്പോഴിതാ ആ നൃത്തവിസ്മയം വീണ്ടും ചിലങ്കയണിയാൻ ഒരുങ്ങുന്നു. 

പതിനഞ്ചു വർഷത്തിന് ശേഷം വീണ്ടും ചിലങ്കയണിയുകയാണ് നടി രേവതി. രേവതി പഠിച്ച നൃത്ത വിദ്യാലയത്തിന്റെ എണ്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് നടി വീണ്ടും നൃത്തം അവതരിപ്പിക്കുന്നത്. ശ്രീ സരസ്വതി ഗാന നിലയത്തിൻ്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ്. 

കൃഷ്ണാ നീ ഭേഗനേ ഭാരോ... എന്ന ഗാനത്തിനാണ് ചുവടുവയ്ക്കുന്നത്. പതിനഞ്ച് മുതല്‍ ഇരുപത് മിനുറ്റോളം നീളുന്ന നൃത്തമാണ് രേവതി അവതരിപ്പിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com