മകനൊപ്പെം കീബോര്‍ഡ് വായിച്ച് എആര്‍ റഹ്മാന്‍: കയ്യടിച്ച് ആരാധകര്‍, വീഡിയോ

കീബോര്‍ഡില്‍ അമീന്റെ വിരലുകള്‍ പതിയുന്നത് ക്ലോസ് അപ്പ് ഷോട്ടില്‍ കാണിക്കുന്നുണ്ട്.
മകനൊപ്പെം കീബോര്‍ഡ് വായിച്ച് എആര്‍ റഹ്മാന്‍: കയ്യടിച്ച് ആരാധകര്‍, വീഡിയോ
Updated on
1 min read

പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ് എആര്‍ റഹ്മാന്‍. അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും സൂപ്പര്‍ ഹിറ്റാണ്. ഇപ്പോള്‍ എആര്‍ റഹ്മാന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. ഈ മ്യൂസിക് വീഡിയോയ്ക്ക് ഒരു പ്രത്യേകതയുണ്ട്. തന്റെ മകന്‍ എആര്‍ അമീനൊപ്പം കീബോര്‍ഡ് വായിക്കുന്ന വിഡിയോ ആണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

'ജാമിങ് വിത്ത് എആര്‍ അമീന്‍' എന്ന ഹാഷ് ടാഗോടെയാണ് വിഡിയോ പങ്കു വച്ചിരിക്കുന്നത്. വിഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകമാണ് ഇത് വൈറലായത്. റഹ്മാന്റെ മകനെ പ്രശംസിച്ചും ആശംസകള്‍ നേര്‍ന്നും നിരവധി പേരാണ് രംഗത്തെത്തിയത്. മിക്കവരും 'ഭാവി റഹ്മാന്‍' എന്നാണ് അമീനെ അഭിസംബോധന ചെയ്തത്. 

കീബോര്‍ഡില്‍ അമീന്റെ വിരലുകള്‍ പതിയുന്നത് ക്ലോസ് അപ്പ് ഷോട്ടില്‍ കാണിക്കുന്നുണ്ട്. കറുത്ത വസ്ത്രങ്ങളിഞ്ഞ് അച്ഛനും മകനും ചേര്‍ന്ന് കീബോര്‍ഡില്‍ വിസ്മയം തീര്‍ക്കുന്നത് ആരാധകര്‍ക്ക് മികച്ച അനുഭവമായിരുന്നു.

അമീന്റെ സംഗീതത്തോടുള്ള അഭിരുചി പ്രേക്ഷകര്‍ക്ക് നേരത്തേ മനസിലായതാണ്. എആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച  'ഒകെ ജാനു' എന്ന ചിത്രത്തിലെ 'മൗല വാ സലിം....' എന്ന് തുടങ്ങുന്ന ഗാനം പാടിയത് അമീന്‍ ആയിരുന്നു. പ്രശസ്തരായ സംഗീത സംവിധായകരും ഗായകരും അന്ന് അമീന്റെ ഗാനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പിന്നീട് തമിഴ് പോപ്പ് സംഗീതം അവതരിപ്പിച്ചും അമീന്‍ ശ്രദ്ധ നേടി. അമീന്റെ ആദ്യ സിംഗിള്‍ ഗാനമായിരുന്നു അത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com