മഞ്ജുവിനെ നായികയാക്കി ആദ്യ ചിത്രം; സഹോദരന്‍ മധു വാര്യര്‍ സംവിധായകനാകുന്നു; ബിജു മേനോന്‍ നായകന്‍

മഞ്ജുവിനെ നായികയാക്കി ആദ്യ ചിത്രം; സഹോദരന്‍ മധു വാര്യര്‍ സംവിധായകനാകുന്നു; ബിജു മേനോന്‍ നായകന്‍

മഞ്ജു വാര്യരുടെ തിരിച്ചു വരവിന് ശേഷം ആദ്യമായാണ് ബിജു മേനോനൊപ്പം അഭിനയിക്കുന്നത്
Published on

ഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാന രംഗത്തേക്ക്. സഹോദരി മഞ്ജു വാര്യരെ നായികയാക്കിയാണ് ആദ്യ ചിത്രം ഒരുക്കുന്നത്. ബിജു മേനോനാണ് നായകനായി എത്തുന്നത്. പ്രമോദ് മോഹന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് മോഹന്‍ദാസ് ദാമോദരനാണ്. മധു വാര്യര്‍ തന്നെയാണ് തന്റെ കന്നി ചിത്രത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. 

'ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു. മോഹന്‍ദാസ് നിര്‍മിച്ച് പ്രമോദ് മോഹന്റെ രചനയില്‍ മഞ്ജുവും ബിജുവേട്ടനും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.' മധു കുറിച്ചു. 

ഒക്ടോബറിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. മഞ്ജു വാര്യരുടെ തിരിച്ചു വരവിന് ശേഷം ആദ്യമായാണ് ബിജു മേനോനൊപ്പം അഭിനയിക്കുന്നത്. ഇവര്‍ ഒന്നിച്ച കൃഷ്ണഗുഡിയില്‍ പ്രണയകാലത്ത്, കുടമാറ്റം, പ്രണയവര്‍ണങ്ങള്‍, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നിവ സൂപ്പര്‍ഹിറ്റുകളായിരുന്നു. പി സുകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബിജിബാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. 

ക്യാംപസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന മധു നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായി എത്തിയ മായാ മോഹിനി, സ്വലേ എന്നീ സിനിമകളുടെ സഹനിര്‍മാതാവ് കൂടിയാണ് മധു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com