മഞ്ജുവിന്റെ 'പച്ചയമ്മാൾ' പ്രിയാമണിയുടെ 'സുന്ദരമ്മ' ; നരപ്പ ഫസ്റ്റ് ലുക്ക് പോസ്റ്റർ 

മഞ്ജുവിന്റെ 'പച്ചയമ്മാൾ' പ്രിയാമണിയുടെ 'സുന്ദരമ്മ' ; നരപ്പ ഫസ്റ്റ് ലുക്ക് പോസ്റ്റർ 

ധനുഷ്-മഞ്ജു വാര്യർ ചിത്രം ‘അസുരന്റെ’ തെലുങ്ക് റ‌ീമേക്കാണ് നരപ്പ
Published on

പ്രിയാമണിയും വെങ്കടേഷും‌ ഒന്നിക്കുന്ന തെലുങ്ക് ചിത്രം 'നരപ്പ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വെട്രിമാരൻ സംവിധാനം ചെയ്ത ധനുഷ്-മഞ്ജു വാര്യർ ചിത്രം ‘അസുരന്റെ’ തെലുങ്ക് റ‌ീമേക്കാണ് നരപ്പ. പ്രിയാമണിയുടെ  മുപ്പത്തിയാറാം ജന്മദിനത്തിലാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 

അസുരനിൽ മഞ്ജു അഭിനയിച്ച പച്ചയമ്മാൾ എന്ന വേഷമാണ് പ്രിയാമണി നരപ്പയിൽ അവതരിപ്പിക്കുന്നത്. സുന്ദരമ്മ എന്നാണ് ചിത്രത്തിൽ കഥാപാത്രത്തിന്റെ പേര്. ശ്രീകാന്ത് അഡ്ഡലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിൽ നിന്നും ചില വ്യത്യാസങ്ങൾ നരപ്പയിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

സുരേഷ് പ്രൊഡക്‌ഷൻസും കലൈപുലി എസ് തനു വി ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com