മഞ്ഞസാരിയില്‍ തിളങ്ങി കജോള്‍; അഷ്ടമിദിനത്തില്‍ അതിസുന്ദരിയായി താരം

അഷ്ടമി ദിനത്തിലെ ആഘോഷത്തിനാണ് താരം മഞ്ഞ സില്‍ക്ക് സാരിയില്‍ അതിമനോഹരിയായി പ്രത്യക്ഷപ്പെട്ടത്.
മഞ്ഞസാരിയില്‍ തിളങ്ങി കജോള്‍; അഷ്ടമിദിനത്തില്‍ അതിസുന്ദരിയായി താരം
Updated on
1 min read

ണ്ടരപതിറ്റാണ്ടായി ബോളിവുഡിലെ താരറാണി എന്ന സ്ഥാനം കൈമോശം വരാതെ കൊണ്ടുനടക്കുകയാണ് നടി കജോള്‍. ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ നായികയായിരുന്ന കജോള്‍  ഇന്നും സിനിമയില്‍ സജീവമാണ്. കജോളിന് ശേഷം നിരവധി താരങ്ങള്‍ വന്നെങ്കിലും ബോളിവുഡിന്റെ പ്രിയപ്പെട്ട അഭിനേത്രിയായി കജോള്‍ നിലനില്‍ക്കുന്നു. 

കാലത്തിനൊത്ത ഫാഷന്‍ തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളയാളാണ് കജോള്‍. സാരികളോടാണ് താരത്തിന് കൂടുതല്‍ ഇഷ്ടം. ആഘോഷങ്ങളില്‍ പ്രത്യേകിച്ച് ട്രഡീഷനല്‍ വസ്ത്രങ്ങളാണ് ബോളിവുഡ് താരങ്ങള്‍ തെരഞ്ഞെടുക്കുന്നത്. കജോളും അങ്ങനത്തന്നെ. ഇപ്പോള്‍ മഞ്ഞ സാരിയുടുത്ത താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്. 

അഷ്ടമി ദിനത്തിലെ ആഘോഷത്തിനാണ് താരം മഞ്ഞ സില്‍ക്ക് സാരിയില്‍ അതിമനോഹരിയായി പ്രത്യക്ഷപ്പെട്ടത്.  പച്ച ബോര്‍ഡര്‍ കൂടിയായപ്പോള്‍ സാരിയുടെ ഭംഗി കൂട്ടി. ഒപ്പം ജിമിക്കി കമ്മലും മുല്ല പൂവും ചൂടിയപ്പോള്‍ കജോളിനെ കണ്ടാല്‍ മലയാളി ലുക്ക് വന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. 

പൂജയ്ക്കും ആഘോഷങ്ങള്‍ക്കുമായി കുടുംബാംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ കാജോള്‍ തന്നെ പങ്കുവെയ്ക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com