മണിച്ചിത്രത്താഴ് ഹിന്ദി പതിപ്പിന്റെ രണ്ടാംഭാഗം വരുന്നു; സംവിധായകന്‍ പ്രിയദര്‍ശനല്ല

മണിചിത്രത്താഴിന്റെ ഹിന്ദി പതിപ്പ് 'ഭൂല്‍ ഭുലയ്യ'യുടെ രണ്ടാം ഭാഗം വരുന്നതായി സൂചന
മണിച്ചിത്രത്താഴ് ഹിന്ദി പതിപ്പിന്റെ രണ്ടാംഭാഗം വരുന്നു; സംവിധായകന്‍ പ്രിയദര്‍ശനല്ല
Updated on
1 min read

ണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പ് 'ഭൂല്‍ ഭുലയ്യ'യുടെ രണ്ടാം ഭാഗം വരുന്നതായി സൂചന. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് അക്ഷയ് കുമാറും വിദ്യാബാലനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായി എന്റര്‍ടെയിന്‍മെന്റ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ രണ്ടാംഭാഗം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനായിരിക്കില്ല എന്നാണ് വിവരങ്ങള്‍. ഫര്‍ഹദ് സാംജിയായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുസംബന്ധിച്ച് ആദ്യഭാഗത്തിന്റെ നിര്‍മ്മാതാവ് ഭൂഷന്‍ കുമാര്‍ ഫര്‍ഹദുമായി ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

നിലവില്‍ അക്ഷയ് കുമാറിനെ നായകനാക്കി ഹൗസ്ഫുല്‍ 4 സംവിധാനം ചെയ്യുകയാണ്  ഫര്‍ഹദ്. 2007ലാണ് ഭൂല്‍ ഭുലയ്യ പുറത്തിറങ്ങിയത്. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mamitha Baiju
Bethlehem Kudumba Unit
Mammootty, P Sreekumar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com