മണിമലയാറിൽ പ്രണയത്തിൽ അലിഞ്ഞ് മീരയും വിഷ്ണുവും; വൈറലായി ചിത്രങ്ങൾ
അവതാരകയും നടിയുമായ മീര അനിലിന്റെ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. മണിമലയാറിലും കരയിലുമായിരുന്നു ഷൂട്ട്. വെള്ളത്തിലും കരയിലുമായുള്ള മീരയുടെയും ഭർത്താവ് വിഷ്ണുവിന്റെയും പ്രണയാർദ്ര ചിത്രങ്ങൾ ആരുടെയും മനംകവരുന്നതാണ്.
ശ്രീനാഥ് എസ്. കണ്ണനാണ് ചിത്രങ്ങൾ പകർത്തിയത്. ജൂലൈ 15ന് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു മീരയുടേയും വിഷ്ണുവിന്റെയും വിവാഹം. മല്ലപ്പള്ളി സ്വദേശിയായ വിഷ്ണു ബിസിനസ്സുകാരനാണ്.
ജൂൺ അഞ്ചിന് നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് പ്രതിസന്ധികൾ മൂലം നീണ്ടുപോകുകയായിരുന്നു. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
നിരവധി സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളാണ് മീര. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് വർഷങ്ങളായി മീരയാണ് അവതരിപ്പിക്കുന്നത്. അമല പോൾ ചിത്രം മിലിയിൽ അഭിനയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates