'മതം മാറുന്നില്ലേ, കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടേ?'; വിമര്‍ശകന് മറുപടിയുമായി പാര്‍വതി

'കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ. ഇയാള്‍ മതം മാറിയാല്‍ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്'
'മതം മാറുന്നില്ലേ, കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടേ?'; വിമര്‍ശകന് മറുപടിയുമായി പാര്‍വതി
Updated on: 
1 min read

ശക്തമായ നിലപാടുകളിലൂടെ അമ്പരപ്പിക്കുന്ന നടിയാണ് പാര്‍വതി. കേന്ദസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരേയും താരം ശക്തമായി രംഗത്തെത്തിയിരുന്നു. തന്റെ അഭിപ്രായങ്ങളെല്ലാം തുറന്നു പറയുന്നതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും രൂക്ഷ വിമര്‍ശനത്തിനും താരം ഇരയാവാറുണ്ട്. ഇപ്പോള്‍ തനിക്കുവന്ന ഒരു സന്ദേശം പങ്കുവെച്ചിരിക്കുകയാണ് താരം. മതം മാറുന്നില്ലേ എന്നു ചോദിച്ചുകൊണ്ടുള്ളതാണ് സന്ദേശം. നല്ല മറുപടിക്കൊപ്പമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ഇത് പങ്കുവെച്ചിരിക്കുന്നത്.

'മതം മാറുന്നില്ലേ പാര്‍വ്വതി? തന്റെ പേരിന്റെ ഉത്ഭവം അറിയാമോ? കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ. ഇയാള്‍ മതം മാറിയാല്‍ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ,' എന്നായിരുന്നു ഒരാള്‍ പാര്‍വ്വതിക്ക് അയച്ച ഉപദേശം. 'എന്തൊരു ഉത്കണ്ഠ' എന്ന കുറിച്ചുകൊണ്ടാണ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'പക്ഷേ ഹിന്ദുമതം സുരക്ഷിതമാണ്' എന്ന ഹാഷ്ടാഗും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പൗരത്വ നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച നടന്‍ അനുപം ഖേറിനെ പാര്‍വതി പരിഹസിച്ചിരുന്നു. നിയമത്തിനെതിരേ തുടക്കം മുതല്‍ ശക്തമായി രംഗത്തുവന്ന താരമാണ് പാര്‍വതി. മുംബൈയിലെ പ്രതിഷേധത്തില്‍ നേരിട്ട് പങ്കെടുക്കുകയും താരം ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj with family
Rajinikanth
SS Rajamouli, Prithviraj
Vanaprastham, Kamal, Dr. Babasaheb Ambedkar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com