മദ്യം ലഭിച്ചില്ല, അമിതമായി ഉറക്കഗുളിക കഴിച്ചു; നടി മനോരമയുടെ മകന്‍ ആശുപത്രിയില്‍ 

ഉറക്കഗുളികകള്‍ കഴിച്ച് ആരോഗ്യം വഷളായതിനെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു 
മദ്യം ലഭിച്ചില്ല, അമിതമായി ഉറക്കഗുളിക കഴിച്ചു; നടി മനോരമയുടെ മകന്‍ ആശുപത്രിയില്‍ 
Updated on: 
1 min read

അന്തരിച്ച നടി മനോരമയുടെ മകന്‍ ഭൂപതി ആശുപത്രിയില്‍. അമിതമായി ഉറക്കഗുളികകള്‍ കഴിച്ച് ആരോഗ്യം വഷളായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. 

ഭൂപതി മദ്യത്തിന് അടിമയാണെന്നും ലോക്ക്ഡൗണിനെ തുടർന്ന് മദ്യം ലഭിക്കാതായപ്പോൾ ഉറക്കഗുളികകള്‍ കഴിച്ചാതാണെന്നുമാണ് പ്രാഥമിക നി​ഗമനം. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോ​ഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇയാള്‍ ചികിത്സയിലുള്ളത്. 

നടനും ​ഗായകനുമായ ഭൂപതി മനോരമയുടെ ഏക മകനാണ്. വിവാഹമോചിതയായ ശേഷം മകനുമൊത്താണ് മനോരമ താമസിച്ചിരുന്നത്. 1500ലേറെ സിനിമകളിൽ അഭിനയിടച്ചിട്ടുള്ള നടി 2015ലാണ് അന്തരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jayasudha
Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
X

FOLLOW US

ON GOOGLE DISCOVER