മമ്മൂക്ക മാസ് അല്ല ട്രിപ്പിള്‍ മാസ്: ഉണ്ടയുടെ ഫോട്ടോഷൂട്ട് കണ്ട ആവേശത്തില്‍ ആരാധകര്‍

മമ്മൂക്ക മാസ് അല്ല ട്രിപ്പിള്‍ മാസ്: ഉണ്ടയുടെ ഫോട്ടോഷൂട്ട് കണ്ട ആവേശത്തില്‍ ആരാധകര്‍

ജൂണ്‍ ആറിന് ഈദ് റിലീസായിട്ടാണ് ഉണ്ട പുറത്തിറങ്ങുന്നത്.
Published on

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയുടെ വിജയത്തിന് ശേഷം ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

ഇപ്പോള്‍ ഉണ്ടയുടെ രസകരമായ ഫോട്ടോ ഷൂട്ട് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മമ്മൂട്ടിയുടെ ഒരു പ്രത്യേക പോസിന് വേണ്ടി നടത്തുന്ന ഫോട്ടോഷൂട്ടാണിത്. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹര്‍ഷദ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. 

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് എരിയകളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോവുന്ന പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് അറിയുന്നു. ജൂണ്‍ ആറിന് ഈദ് റിലീസായിട്ടാണ് ഉണ്ട പുറത്തിറങ്ങുന്നത്. ഇത്തവണ നിരവധി യുവതാരങ്ങള്‍ക്കൊപ്പമാണ് മമ്മൂക്കയുടെ സിനിമ വരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com