മമ്മൂക്കയുടെ പോക്കറ്റില്‍ കയ്യിട്ട് ചാക്കോച്ചന്‍, നോക്കി പേടിപ്പിച്ച് മമ്മൂക്ക: ഇത് തന്റെ ഫാന്‍ ബോയ് മൊമെന്റെന്ന് ചാക്കോച്ചന്‍ 

ഒരു ഫാന്‍ബോയ് മൊമെന്റ് പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍ എന്ന കുഞ്ചാക്കോ ബോബന്‍.
മമ്മൂക്കയുടെ പോക്കറ്റില്‍ കയ്യിട്ട് ചാക്കോച്ചന്‍, നോക്കി പേടിപ്പിച്ച് മമ്മൂക്ക: ഇത് തന്റെ ഫാന്‍ ബോയ് മൊമെന്റെന്ന് ചാക്കോച്ചന്‍ 
Updated on
1 min read

മ്മൂട്ടിക്കും മോഹന്‍ലാലിനും പുറത്ത് ആരാധകരുള്ളത് പോലെത്തന്നെ സിനിമയ്ക്കകത്തും ധാരാളം ആരാധകരുണ്ട്. ഒരുപാട് നടീനടന്‍മാര്‍ ഇപ്പോഴും ഇവരുടെ വലിയ ഫാന്‍ ആണെന്ന് പല വേദികളിലും തുറന്ന് പറയാറുമുണ്ട്. അത്തരത്തിലുള്ള ഒരു ഫാന്‍ബോയ് മൊമെന്റ് പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍ എന്ന കുഞ്ചാക്കോ ബോബന്‍.

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുന്നത്. പോക്കറ്റ് അടിക്കാന്‍ നോക്കുന്ന എന്നെ നോക്കി പേടിപ്പിക്കുന്ന മെഗാസ്റ്റാര്‍ എന്ന ക്യാപ്ഷനോടെ ചാക്കോച്ചന്‍ പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ ചിരിയുണര്‍ത്തുകയാണ്. ഫാന്‍ ബോയ് മൊമന്റ് എന്നാണ് ചിത്രത്തെ ചാക്കോച്ചന്‍ വിശേഷിപ്പിക്കുന്നത്.

മഴവില്‍ എന്റര്‍ര്‍ടെയിന്‍മെന്റ് അവാര്‍ഡ് ചടങ്ങിനിടെയുള്ള ഒരു ചിത്രമാണ് ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രത്തിന് ആരാധകരും രസകരമായ കമന്റുകളാണ് നല്‍കിയിരിക്കുന്നത്. 'നിങ്ങള്‍ ഇങ്ങനെ സെല്‍ഫ് ട്രോളിറക്കിയാല്‍ ഞങ്ങള്‍ ട്രോളന്മാര്‍ എന്ത് ചെയ്യും മിസ്റ്റര്‍,' എന്നാണ് ട്രോളന്മാരുടെ വിലാപം. സിനിമയില്‍ ഒരിക്കലും പ്രായം കൂടാത്ത രണ്ടുപേര്‍ എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

Pocket adikkaan nokkunna enne nokki pedippikkunna Megastar!! ....Fanboy moment!

A post shared by Kunchacko Boban (@kunchacks) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com