'മമ്മൂക്കാ... മമ്മൂക്കാ... ഇങ്ങോട്ടു വന്നേ'; ഗാനഗന്ധര്‍വന്റെ ഷൂട്ടിങ് തടസപ്പെടുത്തിയ കുട്ടി ആരാധിക; വീഡിയോ

കുഞ്ഞിന്റെ മനോഹരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
'മമ്മൂക്കാ... മമ്മൂക്കാ... ഇങ്ങോട്ടു വന്നേ'; ഗാനഗന്ധര്‍വന്റെ ഷൂട്ടിങ് തടസപ്പെടുത്തിയ കുട്ടി ആരാധിക; വീഡിയോ
Updated on
1 min read

മ്മൂട്ടിയ നായകനാക്കി പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ പാട്ടുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഇപ്പോള്‍ ഷൂട്ടിങ് സെറ്റില്‍ തടസമുണ്ടാക്കിയ ഒരാളെ പരിചയപ്പെടുത്തിയിരിക്കുകയാണ് പിഷാരടി. മമ്മൂട്ടിയുടെ ഒരു കുട്ടി ആരാധികയാണ് ഷൂട്ടിങ്ങിന് വില്ലനായത്. കുഞ്ഞിന്റെ മനോഹരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

'ഗാനഗന്ധര്‍വന്‍ ഷൂട്ടിങ് തടസ്സപ്പെടുത്തിയ ആള്‍ ഇയാളാണ്,' എന്ന അടിക്കുറിപ്പില്‍ പിഷാരടിയാണ് ഫേയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവെച്ചത്. മമ്മൂട്ടിയെ കൈകാട്ടി തന്റെ അടുത്തേക്ക് വിളിക്കുന്ന കുഞ്ഞിനെയാണ് വീഡിയോയില്‍ കാണുന്നത്. സ്‌റ്റേജില്‍ പാട്ടുപാടുന്ന രംഗം ചിത്രീകരിക്കാനുള്ള തയാറെടുപ്പുകള്‍ നടക്കുന്നതിനിടയില്‍ 'മമ്മൂക്ക... മമ്മൂക്ക' എന്ന് ഉറക്കെ വിളിക്കുകയാണ് ആരാധിക. ടേക്ക് പോകാന്‍ രമേശ് പിഷാരടി നിര്‍ദേശം നല്‍കിയിട്ടും കുഞ്ഞു ആരാധിക മമ്മൂട്ടിയെ വിളിക്കുന്നത് തുടര്‍ന്നു. നിര്‍ത്താതെയുള്ള മമ്മൂക്ക എന്നുള്ള വിളി കേട്ട് മമ്മൂട്ടി കുഞ്ഞിനെ നോക്കി ചിരിച്ചുകൊണ്ട് ഫ്‌ലൈയിങ് കിസ് നല്‍കി. ഇതോടെ മമ്മൂക്ക ഇങ്ങോട്ടു വന്നേ എന്നായി കാന്താരിയുടെ ആവശ്യം. 

എന്തായാലും കുഞ്ഞ് ആരാധികയ്ക്ക് മമ്മൂട്ടിയോടുള്ള സ്‌നേഹം ലൊക്കേഷനില്‍ ചിരിപടര്‍ത്തി. സോഷ്യല്‍ മീഡിയയിലും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയാണ് മമ്മൂട്ടിയുടേയും കുട്ടി ആരാധികയുടേയും വീഡിയോ. രണ്ടുപേരും സൂപ്പര്‍ ക്യൂട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ സ്‌നേഹത്തോടെയുള്ള വിളിയും അതിനോട് മമ്മൂട്ടി പ്രതികരിച്ച രീതിയും ആരാധകരുടെ മനസ് കീഴടക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com