മമ്മൂട്ടി- നയന്‍താര ചിത്രം ബോളിവുഡിലേക്ക്

ചിത്രത്തില്‍ വാസുകി എന്ന ശക്തയായ സ്ത്രീകഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിച്ചത്.
മമ്മൂട്ടി- നയന്‍താര ചിത്രം ബോളിവുഡിലേക്ക്
Updated on
1 min read

യന്‍താരയും മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തിയ മലയാള ചിത്രമായിരുന്നു പുതിയ നിയമം. 2016ല്‍ പുറത്തിറങ്ങിയ ഈ ചിത്രം എകെ സാജന്‍ ആയിരുന്നു സംവിധാനം ചെയ്തിരുന്നത്. ചിത്രത്തില്‍ വാസുകി എന്ന ശക്തയായ സ്ത്രീകഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിച്ചത്. ഭര്‍ത്താവ് ലൂയിസ് പോത്തനായി മമ്മൂട്ടിയും എത്തി. 

ഏകെ കാലികപ്രസക്തമായ വിഷയം ചര്‍ച്ച ചെയ്ത 'പുതിയ നിയമം' ഇപ്പോള്‍ ബോളിവുഡ് റീമേക്കിന് ഒരുങ്ങുകയാണ്. ചിത്രം ബോളിവുഡിലെത്തുമ്പോള്‍ നീരജ് പാണ്ഡേയാണ് സംവിധായകന്റെ വേഷമണിയുന്നത്. 'എ വെനസ്‌ഡേ' എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ വ്യക്തിയാണ് നീരജ് പാണ്ഡെ. ബേബി, റസ്‌റ്റോം, എംസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും നീരജ് പാണ്ഡേയാണ്. 

ബോളിവുഡിലെ മുന്‍നിര താരമായിരിക്കും നയന്‍താര അവതരിപ്പിച്ച വാസുകി എന്ന കഥാപാത്രമായി എത്തുന്നത്. പാണ്ഡേയുടെയും റിലയന്‍സ് എന്റര്‍ടെയ്‌മെന്റിന്റെയും സംയുക്ത നിര്‍മ്മാണ കമ്പനിയായ 'പ്ലാന്‍ സി സ്റ്റുഡിയോസാ'ണ് ചിത്രമൊരുക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com