മയക്കുമരുന്നു കേസിലെ പ്രതിയെ തേടി നടന്‍ വിവേക് ഒബ്രോയിയുടെ വീട്ടില്‍ റെയ്ഡ്

ആദിത്യ ആല്‍വയ്ക്കു വേണ്ടിയായിരുന്നു ബാംഗളൂര്‍ പൊലീസ് താരത്തിന്റെ മുംബൈയിലെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്
മയക്കുമരുന്നു കേസിലെ പ്രതിയെ തേടി നടന്‍ വിവേക് ഒബ്രോയിയുടെ വീട്ടില്‍ റെയ്ഡ്
Updated on
1 min read

ബാംഗളൂര്‍ മയക്കുമരുന്നു കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്രോയിയുടെ വീട്ടില്‍ പരിശോധന നടത്തി. താരത്തിന്റെ ബന്ധുവും മയക്കുമരുന്നു കേസിലെ പ്രതിയായ ആദിത്യ ആല്‍വയ്ക്കു വേണ്ടിയായിരുന്നു ബാംഗളൂര്‍ പൊലീസ് താരത്തിന്റെ മുംബൈയിലെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്. 

'ആദിത്യ അല്‍വ ഒളിവിലാണ്. വിവേക് ഒബ്രോയുടെ ബന്ധുവായതിനാല്‍ ആദിത്യ ഇവിടെയുണ്ടെന്ന് വിവരം ലഭിച്ചു. അതിനാലാണ് കോടതി വാറണ്ട് വാങ്ങി ക്രൈം ബ്രാഞ്ച് സംഘം മുംബൈയിലെ വീട്ടില്‍ പരിശോധന നടത്തിയത്.'- ബാംഗളൂര്‍ പൊലീസ് ജോയിന്റെ കമ്മിഷണര്‍ സന്ദീപര് പട്ടീല്‍ പറഞ്ഞു. 

കര്‍ണാടകയിലെ മുന്‍ മന്ത്രി ജീവരാജ് അല്‍വയയുടെ മകനാണ് ആദിത്യ. കന്നഡ സിനിമ മേഖലയിലെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ആദിത്യയുടെ പേര് കേള്‍ക്കാന്‍ തുടങ്ങിയതു മുതല്‍ അയാള്‍ ഒളിവിലാണ്. ഇതിനോടകം മുന്‍നിര നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവര്‍ ഉള്‍പ്പടെ 15 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mammootty, VD Satheesan
Beena Antony
Samyuktha Varma
Bill Wyman and Mandy Smith
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com