മയക്കുമരുന്ന് മാഫിയയുമായി ചിരഞ്ജീവി സർജയ്ക്ക് ബന്ധമെന്ന് പ്രചരണം; രൂക്ഷവിമർശനവുമായി കിച്ച സുദീപ്

ജൂണിലാണ് ഹൃദയ സ്തംഭനത്തെ തുടർന്ന് ചിരഞ്ജീവി സർജ മരിക്കുന്നത്
മയക്കുമരുന്ന് മാഫിയയുമായി ചിരഞ്ജീവി സർജയ്ക്ക് ബന്ധമെന്ന് പ്രചരണം; രൂക്ഷവിമർശനവുമായി കിച്ച സുദീപ്
Updated on
1 min read

ബാം​ഗ്ലൂർ മയക്കുമരുന്ന് കേസ് കന്നഡ സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. കന്നഡ സിനിമയിലെ പ്രമുഖർക്ക് കേസുമായി ബന്ധമുണ്ടെന്നും അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണ ഏജൻസി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ അന്തരിച്ച നടൻ ചിരഞ്ജീവി സർജയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചു. മയക്കുമരുന്നു റാക്കറ്റുമായി താരത്തിന് ബന്ധമുണ്ട് എന്നായിരുന്നു പ്രചരണം. ഇപ്പോൾ ഇതിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ കിച്ച സുദീപ്. 

'ചിരഞ്ജീവി സർജ നമ്മളെ വിട്ടുപോയി ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. എനിക്ക് അദ്ദേഹം സഹോദരനെപോലെയാണ്. ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന രാജും സഹോദരൻ ധ്രുവ് സർജയും ഇപ്പോഴും നമുക്കൊപ്പമുണ്ട്. അവർ ആ വലിയ ദുഃഖത്തിൽ നിന്നും ഇതുവരെ കരകയറിയിട്ടില്ല. അതുകൊണ്ടു തന്നെ അനാവശ്യമായ വിവാദങ്ങളിലേക്ക് ചിരഞ്ജീവിയുടെ പേര് വലിച്ചിഴച്ച് ആ കുടുംബത്തെ ഇനിയും വേദനിപ്പിക്കരുത്. എനിക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് ഞാൻ പ്രതികരിക്കില്ല. കന്നട സിനിമ വളരെ വലുതാണ്. കുറച്ചാളുകളുടെ മോശം പ്രവൃത്തിക്ക് മൊത്തം ഇൻഡസ്ട്രിയെ പഴി ചാരരുത്- കിച്ച സുദീപ് പറഞ്ഞു.

നേരത്തെ നടൻ ധർശനും ആരോപണത്തിന് എതിരെ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. ജൂണിലാണ് ഹൃദയ സ്തംഭനത്തെ തുടർന്ന് ചിരഞ്ജീവി സർജ മരിക്കുന്നത്. മലയാള സിനിമയിലൂടെ ശ്രദ്ധ നേടിയ മേഘ്ന രാജാണ് താരത്തിന്റെ ഭാര്യ. ചിരഞ്ജീവി മരിക്കുമ്പോൾ മൂന്ന് മാസം ​ഗർഭിണിയായിരുന്നു താരം. 

കഴിഞ്ഞ ദിവസമാണ് സീരിയൽ നടി അനിഖയെ മയക്കുമരുന്നു റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇവരുടെ ഡയറിയിൽ 15 നടീനടന്മാരുടെ പേരുകളുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. അതിനിടെ കന്നട സിനിമയിൽ വ്യാപകമായി  ലഹരി വസ്തുക്കളുടെ കെെമാറ്റം നടക്കുന്നുവെന്ന ആരോപണവുമായി സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷ് രം​ഗത്തെത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തെ പോലീസ് വിളിപ്പിക്കുകയും മൊഴിയെടുക്കുകയും ചെയ്തു. അതിന് പിന്നാലെ കന്നഡയിലെ പ്രമുഖ നടി രാ​ഗിണി ദ്വിവേദിയെ ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com