മഴയാണെങ്കിലും വെയിലാണെങ്കിലും 14 മണിക്കൂര്‍ ജോലി; തൊണ്ണൂറുകളുടെ ഓര്‍മ്മ പങ്കുവച്ച് കജോള്‍  

മെയ്ക്കപ്പ് ഇടുന്നതിനിടയില്‍ പകര്‍ത്തിയ തന്റെ ഒരു പഴയകാല ചിത്രവും കജോള്‍ ചേര്‍ത്തിട്ടുണ്ട്
മഴയാണെങ്കിലും വെയിലാണെങ്കിലും 14 മണിക്കൂര്‍ ജോലി; തൊണ്ണൂറുകളുടെ ഓര്‍മ്മ പങ്കുവച്ച് കജോള്‍  
Updated on
1 min read

1997ല്‍ അഭിനയിച്ച ഇഷ്‌ക എന്ന സിനിമയുടെ ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി കജോള്‍. 22വര്‍ഷം മുമ്പത്തെ സിനിമാ സെറ്റിലേക്കാണ് കജോള്‍ തന്റെ ആരാധകരെ എത്തിച്ചിരിക്കുന്നത്. അന്ന് ഉപയോഗിച്ചിരുന്ന വലിയ ഫോണിനെക്കുറിച്ചുപോലും കജോള്‍ ഓര്‍ക്കുന്നു. 

അന്നൊന്നും വാന്‍ ഇല്ലായിരുന്നെന്നും മുറിയൊക്കെ വളരെ ദൂരെ ആയിരുന്നതുകൊണ്ട് കൂടുതല്‍ സമയവും സെറ്റില്‍ തന്നെ ആയിരുന്നെന്നും കജോള്‍ പറുന്നു. 'മഴയാണെങ്കിലും വെയിലാണെങ്കിലും ഞങ്ങള്‍ 14മണിക്കൂര്‍ ജോലി ചെയ്തിരുന്നു. എന്നാലും കാണാന്‍ നല്ലതായിരുന്നു', കജോള്‍ കുറിച്ചു. 

ഇഷ്‌കില്‍ തനിക്കൊപ്പം അഭിനയിച്ച അമീര്‍ ഖാന്‍, ജൂഹി ചൗള, അജയ് ദേവ്ഗണ്‍ എന്നിവരെ ടാഗ് ചെയ്താണ് കജോള്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. മെയ്ക്കപ്പ് ഇടുന്നതിനിടയില്‍ പകര്‍ത്തിയ തന്റെ ഒരു പഴയകാല ചിത്രവും കജോള്‍ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com