മസാലദോശ ചുട്ട് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി; വിഡിയോ പങ്കുവെച്ച് അനില്‍ കപൂര്‍

കമല ഹാരിസും മിന്‍ഡി കാലിങ്ങും ഒരുമിച്ച് മസാല ദോശ ചുടുന്ന വിഡിയോ ആണ് പുറത്തുവന്നത്
മസാലദോശ ചുട്ട് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി; വിഡിയോ പങ്കുവെച്ച് അനില്‍ കപൂര്‍
Updated on: 
1 min read

മസാല ദോശ ഈ ലോകത്തെ മുഴുവനും ഒന്നു ചേര്‍ക്കും. പറയുന്നത് ബോളിവുഡ് താരം അനില്‍ കപൂറാണ്. പറയാന്‍ കാരണമായതോ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസും അമേരിക്കന്‍ നടിയും സംവിധായകയുമായ മിന്‍ഡി കാലിങ്ങുമാണ്. അമേരിക്കയിലെ ശക്തമായ സ്ത്രീ സാന്നിധ്യമായ ഇരുവരും ഇന്ത്യന്‍ വംശജരാണ്. തമിഴ്‌നാട്ടില്‍ വേരുകളുള്ള ഇരുവരും ഒരു മസാല ദോശയിലൂടെയാണ് ഒന്നിക്കുകയാണ്. 

കമല ഹാരിസും മിന്‍ഡി കാലിങ്ങും ഒരുമിച്ച് മസാല ദോശ ചുടുന്ന വിഡിയോ ആണ് പുറത്തുവന്നത്. അതിനിടെ ഇവര്‍ ഇന്ത്യന്‍ ഓര്‍മകളും പങ്കുവെക്കുന്നുണ്ട്. തെന്നിന്ത്യയിലെ ഭക്ഷണങ്ങളെക്കുറിച്ചും ചെറുപ്പത്തില്‍ ഇന്ത്യസന്ദര്‍ശിച്ചപ്പോഴുള്ള അനുഭവങ്ങളുമെല്ലാമാണ് ഇവര്‍ പറയുന്നുണ്ട്. മിന്‍ഡിയുടെ കൂടെ മസാല ദോശ പാചകം ചെയ്തത് വളരെ രസകരമായിരുന്നു എന്ന് കുറിപ്പിലാണ് കമല ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് അനില്‍ കുമാര്‍ റീട്വീറ്റ് ചെയ്തത് ലോകത്ത് എല്ലായിടത്തും മസാല ദോശ ആളുകളെ ഒന്നുചേര്‍ക്കുന്നു എന്ന കുറിപ്പിലാണ്. 

യുഎസ് സെനറ്ററായ കമല ഹാരിസ് ഡെമോക്രാറ്റിന്റെ യുഎസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയാണ്. കമലയുടെ അമ്മ ശ്യാമള ഗോപാലന്‍ തമിഴ്‌നാട് സ്വദേശിയാണ്. എഴുത്തുകാരിയും നടിയും കൊമേഡിയനുമായ മിന്‍ഡിയുടെ അച്ഛനും അമ്മയും തമിഴ്‌നാട്ടുകാരാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
X

FOLLOW US

ON GOOGLE DISCOVER