മാധവന് കാഴ്ചക്ക് തകരാര്‍, സംസാരിക്കാനാവാതെ അനുഷ്‌ക; ഭയപ്പെടുത്തുന്ന ടീസര്‍, വീഡിയോ

കാഴ്ചയ്ക്ക് പ്രശ്‌നമുള്ള ആന്റണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തില്‍ മാധവന്‍ പ്രത്യക്ഷപ്പെടുന്നത്.
മാധവന് കാഴ്ചക്ക് തകരാര്‍, സംസാരിക്കാനാവാതെ അനുഷ്‌ക; ഭയപ്പെടുത്തുന്ന ടീസര്‍, വീഡിയോ
Updated on
1 min read

തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് നിന്നും ഒരു ഹൊറര്‍ ചിത്രം കൂടി എത്തുന്നു. നടന്‍ മാധവനും അനുഷ്‌ക ഷെട്ടിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേര് 'നിശബ്ദം' എന്നാണ്. ഹോമന്ദ് മധുക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 

കാഴ്ചയ്ക്ക് പ്രശ്‌നമുള്ള ആന്റണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തില്‍ മാധവന്‍ പ്രത്യക്ഷപ്പെടുന്നത്. സംസാരശേഷിയില്ലാത്ത സാക്ഷി എന്ന ചിത്രകാരിയെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടി അനുഷ്‌ക ആംഗ്യഭാഷ പഠിച്ചിരുന്നു.

ചിത്രം ഒരു ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലറായാണ് ഒരുങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളില്‍ നിശബ്ദം പുറത്തിറങ്ങും. കോന ഫിലിം കോര്‍പ്പറേഷനും പീപ്പിള്‍ മീഡിയ ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗോപി മോഹന്‍, കൊന വെങ്കട് എന്നിവരുടേതാണ് തിരക്കഥ.

പതിമ്മൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മാധവനും അനുഷ്‌കയും വീണ്ടും ഒന്നിക്കുന്നത്. സുന്ദര്‍. സി സംവിധാനം ചെയ്ത റെന്‍ഡു എന്ന തമിഴ് ചിത്രത്തില്‍ ഇവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു. കില്‍ബില്‍ ഫെയിം മൈക്കല്‍ മാഡ്‌സെന്‍, അഞ്ജലി, ശാലിനി പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com