മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം 300 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യ മലയാളം സിനിമയാകുമെന്ന പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ്. മാമാമാങ്കം റിലീസായാല്‍ 'പുലി മുരുകന്‍', 'ബാഹുബലി 2' , 'ലൂസിഫര്‍' വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോര്‍ഡും ഇതോടെ തകര്‍ന്ന് തരിപ്പണമാകും എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ വാദം. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രവചനംം. കേരളത്തില്‍ നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടിയും നേടാം എന്നാണ് പറയുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
മക്കളേ… ദേ മലയാളത്തിലെ ആദ്യ 300 കോടി+ സിനിമ റെഡിയായി ട്ടോ.. മമ്മൂക്കയുടെ ബിഗ് ബജറ്റ് മാസ് മൂവി 'മാമാങ്കം' സിനിമ 21 ന് റിലീസാകുക ആണേ. ഈ സിനിമ റിലീസായാല്‍ അതോടെ 'പുലി മുരുകന്‍', 'ബാഹുബലി 2' , 'ലൂസിഫര്‍' വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോര്‍ഡും ഇതോടെ തകര്‍ന്ന് തരിപ്പണമാകും എന്ന് ന്യായമായും കരുതാം..
ഈ സിനിമ മലയാളത്തിന്റെ 'ബാഹുബലി' എന്നാണ് കരുതുന്നത്. മേക്കിങ് ആന്‍ഡ് ടെക്ക്‌നിക്കല്‍ ലെവലില്‍ 'ബാഹുബലി'യുടെ മുകളില്‍ എത്തും എന്നു കരുതാം. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണിത്. പിന്നെ മമ്മൂക്കയോടൊപ്പം കട്ടക്ക് ഉണ്ണി മുകുന്ദന്‍ ജിയും ഉണ്ടേ. അതും ഈ സിനിമയ്ക്ക് huge advantage ആയേക്കും.
കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും റിലീസാകുന്ന ചിത്രം മൊത്തം 300 കോടി + കലക്ഷന്‍ പ്രതീക്ഷിക്കുന്നു. (കേരളത്തില്‍ നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടി).
ഇനിയും ഈ സിനിമയുടെ വമ്പന്‍ വിജയത്തില്‍ സംശയമുള്ളവര്‍ ശ്രദ്ധിക്കുക. മമ്മൂക്ക ഇതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോളെല്ലാം ('ഒരു വടക്കന്‍ വീരഗാഥ', 'പഴശ്ശിരാജ') വന്‍ വിജയമായിരുന്നു. അതിനാല്‍ ആ സിനിമകളേക്കാളും വലിയ വിജയം 'മാമാങ്കം' സിനിമയും നേടും എന്നു കരുതാം.
(വാല്‍ കഷ്ണം.. മുരുകനും, ബാഹുബലിയും തീര്‍ന്നോ എന്നറിയുവാന്‍ 21 വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക.)
എറണാകുളത്തു
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
