മാമാങ്കത്തിനായി മുംബൈയില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

മാമാങ്കം ഹിന്ദി പതിപ്പിന്റെ പ്രൊമോഷണല്‍ പരിപാടിയ്ക്കായി നടന്‍ മമ്മൂട്ടി മുംബയിലെത്തിയ ചിത്രങ്ങളും വിഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍
മാമാങ്കത്തിനായി മുംബൈയില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
Updated on
1 min read

മലയാളികള്‍ മാത്രമല്ല മറ്റുള്ളവരും കാത്തിരിക്കുകയാണ് മഹാനടന്‍ മമ്മൂട്ടിയുടെ മാമാങ്കമെന്ന ചിത്രത്തിനായി. ചിത്രം ഡിസംബര്‍ 12ന് തീയേറ്ററുകളില്‍ എത്തും. അതിനിടെ മാമാങ്കം ഹിന്ദി പതിപ്പിന്റെ പ്രൊമോഷണല്‍ പരിപാടിയ്ക്കായി നടന്‍ മമ്മൂട്ടി മുംബയിലെത്തിയ ചിത്രങ്ങളും വിഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുംബയിലെത്തിയ ശേഷം സ്‌റ്റെലിഷ് ലുക്കിലെത്തിയ മമ്മൂട്ടിയെ ആരാധകരും  ചേര്‍ന്നാണ് സ്വീകരിച്ചത്.

ഡാര്‍ക് ബ്ലൂ ഷര്‍ട്ടും കൂളിംഗ് ഗ്ലാസും വച്ചാണ് അദ്ദേഹം വേദിക്ക് സമീപത്ത് കാറില്‍ വന്നിറങ്ങിയത് ക്യാമറാമാന്മാരുടെ വന്‍ നിര അദ്ദേഹത്തിന് പിന്നാലെയുണ്ടായിരുന്നു. അവര്‍ക്കായി കുറച്ചു സമയം നല്‍കിയ ശേഷമാണ് അദ്ദേഹം വേദിക്കരികില്‍ എത്തിയത്.  ഈ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

എം പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് മാമാങ്കം തീയേറ്ററുകളിലെത്തുക. 50 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. നേരത്തേ പുറത്തെത്തിയ ചിത്രത്തിന്റെ ഹിന്ദി ട്രെയ്‌ലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mamitha Baiju
Bethlehem Kudumba Unit
Mammootty, P Sreekumar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com