മാസ്റ്ററിന് വേണ്ടി ഇതുവരെ കാണാത്ത ലുക്കില്‍ വിജയ് ; വൈറലായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

മാസ്റ്റേഴ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു
മാസ്റ്ററിന് വേണ്ടി ഇതുവരെ കാണാത്ത ലുക്കില്‍ വിജയ് ; വൈറലായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
Updated on: 
1 min read

ചെന്നൈ : തമിഴ് സൂപ്പര്‍സ്റ്റാര്‍ ഇളയദളപതി വിജയിന്റെ പുതിയ ചിത്രം മാസ്റ്റര്‍ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. എക്‌സ്ബി ഫിലിംസ് ക്രിയേഷന്‍സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്. കഴിഞ്ഞവര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രം കൈദിയുടെ സംവിധായകനാണ് ലോകേഷ്.

പുതിയ ചിത്രം മാസ്റ്റേഴ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഇരുണ്ട നീല ഷര്‍ട്ടും ഇട്ടുകൊണ്ട് ഇരിക്കുന്ന വിജയിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. ചിത്രത്തില്‍ സൂപ്പര്‍ താരം വിജയ് സേതുപതി പ്രധാന വില്ലനായി എത്തുന്നുവെന്നതാണ് മറ്റൊരു സവിശേഷത. മാളവിക മോഹന്‍, ആന്‍ഡ്രിയ, അര്‍ജുന്‍ദാസ്, ശന്തനു ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍.

ചെന്നൈ, ഡല്‍ഹി, ശിവമോഗ തുടങ്ങിയ ഇടങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രത്തില്‍ വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ജയില്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റാണെന്ന് അണിയറപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ ചിത്രത്തില്‍ കരിയറിലാദ്യമായി വിജയ് ഇതുവരെ കാണാത്ത ലുക്കില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

മീശ വടിച്ച് ക്ലീന്‍ ഷേവായിട്ടാണ് വിജയ് ചിത്രത്തില്‍ എത്തുന്നത്. ജയില്‍ രംഗങ്ങളിലാണ് ഈ പുത്തന്‍ ലുക്ക് എന്നാണ് സൂചന. വിജയിന്റെ 64-മത് ചിത്രമാണ് മാസ്റ്റര്‍. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. അനിരുദ്ധ രവിചന്ദര്‍ ആണ് സംഗീതം. ചിത്രം ഏപ്രിലില്‍ തീയേറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER