മാർക്സിനും ചേയ്ക്കുമൊപ്പം അജു; കമ്യൂണിസം നിറച്ച് ആർട്ടിക്കിൾ- 21 പോസ്റ്റർ

മാർക്സിനും ചേയ്ക്കുമൊപ്പം അജു; കമ്യൂണിസം നിറച്ച് ആർട്ടിക്കിൾ- 21 പോസ്റ്റർ

ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരുന്നു
Published on

ലെനയും അജു വർ​ഗീസും പ്രധാന വേഷത്തിൽ എത്തുന്ന ആർട്ടിക്കിൾ- 21 ന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്ത്. അജു വർ​ഗീസാണ് പോസ്റ്ററിൽ എത്തുന്നത്. മൊത്തം കമ്യൂണിസ്റ്റ് മയമാണ് പോസ്റ്ററിൽ. മാർക്സിന്റെ ചിത്രവും ചേയുടെ വാക്കുകളും പതിച്ച വാതിലിൽ ചാരി നിൽക്കുന്ന അജുവിനെയാണ് പോസ്റ്ററിൽ കാണുന്നത്. അതിജീവനം മാത്രമല്ല, ജീവിക്കാനുള്ള അവകാശത്തിന് എന്ന അടിക്കുറിപ്പിലാണ് അജു പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരുന്നു. വലിയ മേക്കോവറിലാണ് താരം എത്തുന്നത്. സിഗരറ്റ് പുകച്ചുകൊണ്ട് ഗ്ലാസിലേക്ക് മദ്യം പകരുന്ന നായികയാണ് മൂന്ന് ഭാഗങ്ങളുള്ള പോസ്റ്ററിൽ കാണിച്ചത്.  ബാലതാരങ്ങളായ നന്ദൻ രാജേഷ്, ലെസ്​വിൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലെനിൻ ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വാക്ക് വിത്ത് സിനിമയുടെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എന്നിവർ എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഷ്കർ നിർവഹിക്കുന്നു. ഗോപിസുന്ദറാണ് സം​ഗീതം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com