മാർബിൾ കഷ്ണത്തിൽ താളമിട്ട കിച്ചുവിന് ചെണ്ടയും ഡ്രംസെറ്റും എത്തി; സമ്മാനിച്ചത് മലയാളത്തിലെ പ്രിയതാരങ്ങൾ 

കിച്ചുവിന്റെ വിഡിയോ കണ്ട നടൻ ജയറാമാണ് ചെണ്ട വാ​ഗ്ദാനം ചെയ്തത്
മാർബിൾ കഷ്ണത്തിൽ താളമിട്ട കിച്ചുവിന് ചെണ്ടയും ഡ്രംസെറ്റും എത്തി; സമ്മാനിച്ചത് മലയാളത്തിലെ പ്രിയതാരങ്ങൾ 
Updated on: 
1 min read

മാർബിൾ കഷണത്തിൽ രണ്ട് കോലുകൾ കൊണ്ട് 'സംഗീതമേ അമര സല്ലാപമേ' എന്ന സിനിമാ​ഗാനത്തിന് താളമിടുന്ന ആറുവയസ്സുകാരന്റെ പ്രകടനം സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് വൈറലായത്. രണ്ടര മിനിറ്റ് മാത്രം ദൈർഘ്യമുള്ള വിഡിയോ ശ്രദ്ധനേടിയതിന് പിന്നാലെ രണ്ടാമത്തെ പാട്ടും എത്തി. ഇക്കുറി അങ്കോപാങ്കം സ്വരമുഖരം എന്ന ​ഗാനമാണ് ഈ മിടുക്കൻ കൊട്ടികേൾപ്പിച്ചത്. പാറശേരി കറുത്തേട്ടിൽ സുമേഷിന്റെ മകൻ അഭിഷേകാണ് (കിച്ചു) സോഷ്യൽ മീഡിയയിലെ ഈ വൈറൽ താരം. കിച്ചുവാകട്ടെ സ്വന്തമായി ഒരു ചെണ്ടയും ഡ്രംസെറ്റും കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ. 

കിച്ചുവിന്റെ വിഡിയോ കണ്ട നടൻ ജയറാമാണ് ഈ കൊച്ചുമിടുക്കന് ചെണ്ട വാ​ഗ്ദാനം ചെയ്തത്. പിന്നാലെ യുവനടൻ ഉണ്ണിമുകുന്ദൻ കിച്ചുവിനായി ഒരു ഡ്രംസെറ്റ് നൽകി. സംവിധായകൻ വിജേഷ് മണിയാണ് ചെണ്ട കിച്ചുവിന്റെ വീട്ടിലെത്തിച്ചത്. ഉണ്ണിമുകുന്ദൻ ഫാൻസ് അസോസിയേഷൻ അം​ഗങ്ങള് ഡ്രംസെറ്റും സമ്മാനിച്ചു. 

ചെറുപ്രായം മുതൽ കൊട്ടാൻ താത്പര്യം പ്രകടിപ്പിച്ചിരുന്ന അഭിഷേകിനെ ബാൻഡ് സെറ്റിൽ അം​ഗമായ ഒരു അയൽക്കാരനാണ് പരിശീലിപ്പിച്ചത്. ഇപ്പോൾ വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഏറെ ആരാധകരെ നേടിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. മുമ്പ് ബാൻഡ് സെറ്റ് ടീമിൽ ഇടം നേടണം എന്ന് ആ​ഗ്രഹിച്ചിരുന്ന അഭിഷേകിന് ഇപ്പോൾ കൂടുതൽ വലിയ സ്വപ്നങ്ങളാണ്. കൂടുതൽ പരിശീലിക്കുമെന്നും കഴിവ് വളർത്തിയെടുക്കുമെന്നുമാണ് അഭിഷേകിന്റെ വാക്ക്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER