മാൽതിയെക്കുറിച്ച് പറഞ്ഞ് കണ്ണുനിറഞ്ഞു, പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് ദീപിക പദുക്കോൺ (വിഡിയോ) 

ഛപാക്കിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങില്‍ പൊട്ടിക്കരഞ്ഞ് നടി ദീപിക പദുക്കോൺ
മാൽതിയെക്കുറിച്ച് പറഞ്ഞ് കണ്ണുനിറഞ്ഞു, പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് ദീപിക പദുക്കോൺ (വിഡിയോ) 
Updated on: 
1 min read

തന്റെ ഏറ്റവും പുതിയ ചിത്രമായ ഛപാക്കിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങില്‍ പൊട്ടിക്കരഞ്ഞ് നടി ദീപിക പദുക്കോൺ. ഛപാക്ക് എന്ന സിനിമയും അതിലെ മാൽതി എന്ന തന്റെ കഥാപാത്രവും തന്നെ എത്രത്തോളം സ്വാധീനിച്ചുവെന്നും സ്പർശിച്ചുവെന്നും പറയവെയാണ് ദീപിക വികാരാധീനയായത്. 

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഛപാക്.

2005 ലാണ് ലക്ഷ്മി ആക്രമണത്തിന് ഇരയാകുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനഞ്ചാം വയസിലാണ് ലക്ഷ്മിക്ക് അത് നേരിടേണ്ടിവന്നത്. പിന്നീടിങ്ങോട്ട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ‘സ്റ്റോപ്പ് സെയില്‍ ആസിഡ്’ എന്ന പേരിൽ ആസിഡ് അക്രമണങ്ങൾക്കും ആസിഡ് വിൽപനയ്ക്കുമെതിരെ ഒരു സ്ഥാപനവും ലക്ഷ്മി നടത്തുന്നുണ്ട്. 

ദീപിക പദുക്കോണും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരി 10നാണ് ചിത്രം തീയെറ്ററില്‍ എത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER