മിയ മാല്‍കോവയുമായി രാംഗോപാല്‍ വര്‍മ്മയുടെ അഡള്‍ട്ട് ഓണ്‍ലി ചിത്രം വരുന്നു

ജനുവരി 16നാണ് ഇതിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുന്നത്. ​
മിയ മാല്‍കോവയുമായി രാംഗോപാല്‍ വര്‍മ്മയുടെ അഡള്‍ട്ട് ഓണ്‍ലി ചിത്രം വരുന്നു
Updated on
1 min read

വിവാദ പരാമര്‍ശങ്ങള്‍കൊണ്ടും ട്വീറ്റുകള്‍കൊണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സംവിധായകനാണ് രാംഗോപാല്‍ വര്‍മ്മ. അഡള്‍ട്ട് ചലച്ചിത്ര നടിയായ മിയ മാല്‍കോവയുമൊത്തുള്ള ചിത്രത്തിന്റെ റിലീസ് അടുത്തുവരികയാണ്, ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് മിയ മാല്‍കോവ ട്വീറ്റ് ചെയ്തിട്ടുണ്ട്.

നഗ്നയായി സോഫയില്‍ ഇരിക്കുന്ന തന്റെ ചിത്രത്തില്‍ സിനിമയുടെ ടൈറ്റിലും വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 16നാണ് ഇതിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുന്നത്. 'ഉയര്‍ന്ന ചിന്താഗതിയും പ്രകോപനപരമായ അനുഭവങ്ങളുമായിരുന്നു'-  സിനിമാ ചിത്രീകരണ വേളയില്‍ മാല്‍കോവയോടൊത്തുള്ള നിമിഷങ്ങളെക്കുറിച്ച് രാംഗോപാല്‍ ഇങ്ങനെയാണ് ട്വീറ്റ് ചെയ്തത്.

'നിങ്ങള്‍ ഒരു പെയിന്റിങ് ആണെങ്കില്‍, ഞാന്‍ വെറുമൊരു ഫ്രെയിം മേക്കര്‍ ആണ്'- രാംഗോപാല്‍ തന്റെ അടുത്ത ട്വീറ്റില്‍ എഴുതി. ഗോഡ് സെക്‌സ് ട്രൂത്ത് എന്ന ഹാഷ്ടാഗിലാണ് ട്വീറ്റുകള്‍ മുഴുവനും പ്രത്യക്ഷപ്പെട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mammootty
Binny Sebastian
Aishwarya Lekshmi
Vineeth Sreenivasan, 
Nandagovindam Bhajans
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com