മിസ്റ്റർ ആന്റ് മിസിസ് റൗഡി : കാളിദാസ്-ജിത്തു ജോസഫ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

ഗോകുലം മൂവീസും വിന്റേജ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്
മിസ്റ്റർ ആന്റ് മിസിസ് റൗഡി : കാളിദാസ്-ജിത്തു ജോസഫ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത്
Updated on
1 min read

പൂമരത്തിനു ശേഷം കാളിദാസ് ജയറാം നായകനാകുന്ന മിസ്റ്റര്‍ ആന്റ് മിസിസ് റൗഡിയുടെ ട്രെയിലര്‍ പുറത്ത്.  ജിത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകൻ.  മൈ ബോസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കോമഡിക്കു പ്രാധാന്യം നല്‍കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി.

അപര്‍ണ ബാലമുരളിയാണ് ചിത്രത്തിൽ കാളിദാസിന്റെ നായിക. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിന്‍ ബെന്‍സണ്‍, വിജയ് ബാബു, സായികുമാര്‍ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ഗോകുലം മൂവീസും വിന്റേജ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗാനരചന: ഹരിനാരായണന്‍. സംഗീതം ഒരുക്കിയത് നവാഗതനായ അരുണ്‍ വിജയ്‌ ആണ്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ വിതരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com