മീ ടൂവില്‍ ബിഗ് ബിയും പെട്ടു; നിങ്ങളുടെ സത്യം വൈകാതെ പുറം ലോകം അറിയും; ആരോപണത്തിന് തുടക്കമിട്ട് സപ്‌ന ഭവാനാനി

നിങ്ങളുടെ സത്യം വൈകാതെ പുറം ലോകം അറിയുമെന്ന് സപ്‌ന ഭവാനാനി 
മീ ടൂവില്‍ ബിഗ് ബിയും പെട്ടു; നിങ്ങളുടെ സത്യം വൈകാതെ പുറം ലോകം അറിയും; ആരോപണത്തിന് തുടക്കമിട്ട് സപ്‌ന ഭവാനാനി
Updated on: 
2 min read

മുംബൈ:   മീ ടൂ ക്യാമ്പയിന്‍ രാജ്യമാകെ ആളിക്കത്തുമ്പോള്‍ ബിഗ് ബിക്കെതിരെ ആരോപണവുമായി സെലിബ്രിറ്റി ഹെയല്‍ സ്റ്റൈലിസ്റ്റ് സപ്‌ന ഭവാനി. മീ ടു ക്യാമ്പയിന് പിന്തുണയുമായി അമിതാഭ് ബച്ചന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സപ്‌ന ഭവാനാനിയുടെ ആരോപണം.  നിങ്ങളുടെ സത്യം വൈകാതെ പുറം ലോകം അറിയുയുമെന്ന്‌ സപ്‌ന ഭവാനാനി ട്വിറ്ററില്‍ കുറിച്ചു.

താങ്കളുടെ ചിത്രമായ പിങ്ക് തീയേറ്ററില്‍ എത്തി തിരിച്ചുപോയതുപോലെ താങ്കളുടെ ആക്ടിവിസവും വൈകാതെ തിരിച്ചുപോകുമെന്ന് സപ്‌ന പരിഹസിച്ചു. സ്ത്രീകള്‍ ഒരു വിധത്തിലും മോശമായ സമീപനങ്ങള്‍ക്ക് വിധേയമാകുന്ന അവസ്ഥയുണ്ടാകരുത്. പ്രത്യേകിച്ച് തൊഴിലിടങ്ങൡ സ്ത്രീകളെ അപമാനിക്കുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. എല്ലാ മേഖലകളിലും സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഇത്തരം വിഷയങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. സ്ത്രീകളോടുള്ള ബഹുമാനവും സാംസ്‌കാരിക മൂല്യങ്ങളും പ്രാരംഭ വിദ്യാഭ്യാസഘട്ടം മുതല്‍ രൂപപ്പെടേണ്ടതാണ്. എപ്പോഴും സ്ത്രീകളുടെ പ്രശ്‌നം മനസ്സിലാക്കി അവര്‍ക്കൊപ്പം നില്‍ക്കുമെന്നുമായിരുന്നു ബിഗ് ബിയുടെ പ്രതികരണം. ഇതാണ് സപ്നയെ ചൊടിപ്പിച്ചത്.

സംവിധായകരായ സാജിദ് ഖാന്‍, സംവിധായകന്‍ സുഭാഷ് ഗായ്, നിര്‍മാതാവ് കരിം മൊറാനി എന്നിവര്‍ക്കെതിരെയാണ് മീ ടുവില്‍ പുതിയ ആരോപണങ്ങള്‍. തനുശ്രീയുടെ പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരെയെടുത്ത കേസ് ദുര്‍ബലമാണെന്നും വാദമുണ്ട്.  

നടി  സലോനി ചോപ്രയാണ് നടനും തിരക്കഥാകൃത്തുമായ സാജിദ് ഖാന്‍ മോശമായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. 2011മുതല്‍ സാജിദിന്റെ അസിസ്റ്റന്റായി സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ദുരനുഭവം ഉണ്ടായത്. സാജിദ് ഖാന്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഷാരൂഖ് ഖാന്റെ സുഹൃത്തും സിനിമ നിര്‍മാതാവുമായ കരിം മൊറാനി തന്നെ നിരന്തരം പീഡിപ്പിച്ചതായി മറ്റൊരു നടിയും വെളിപ്പെടുത്തി. ഡല്‍ഹി സ്വദേശിനിയായ നടിയാണ് ഒരു മാധ്യമത്തിന് മുന്നില്‍ പീഡനം തുറന്നുപറഞ്ഞത്.  സംവിധായകന്‍ സുഭാഷ് ഗേയ്‌ക്കെതിരെയും ആരോപണം ഉയര്‍ന്നു.  മദ്യപിച്ചെത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായുള്ള ആരോപണം ഒരു സിനിമപ്രവര്‍ത്തകയാണ് പങ്കുവച്ചത്. എന്നാല്‍ പേര് വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായിട്ടില്ല.

ഇതിനിടെയാണ് തനുശ്രീയുട പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരെയുള്ള കേസ് ജാമ്യംലഭിക്കാവുന്ന വകുപ്പുകള്‍പ്രകാരമെന്ന് പൊലീസ് ഉന്നതര്‍ സൂചനനല്‍കിയത്. ഐപിസി 354, 509 വകുപ്പുകള്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും,  2013ല്‍ ഈ വകുപ്പുകളില്‍വരുത്തിയ ഭേദഗതി പടേക്കറിനു അനുകൂലമായേക്കാമെന്നും പറയുന്നു. അതിനാല്‍ 7വര്‍ഷം വരെ തടവ് ഉള്‍പ്പെടെ കടുത്ത ശിക്ഷ പടേക്കര്‍ നേരിടേണ്ടിവന്നേക്കില്ല.  പടേക്കറിനെ കൂടാതെ, സംവിധായകന്‍ രാകേഷ് സാരംഗ്, നിര്‍മാതാവ് സമീ സിദ്ദിഖി, കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ എന്നിവരും കേസില്‍പ്രതികളാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com