മുടി മുന്നിലേക്കിട്ട് പൊട്ട് തൊട്ട് താരം; മമ്മൂട്ടിയുടെ സ്‌ത്രൈണവേഷം കണ്ട് ഞെട്ടി ആരാധകര്‍

ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചു കൊണ്ട് മാമാങ്കത്തിലെ സസ്‌പെന്‍സ് പുറത്ത് വിട്ടിരിക്കുകയാണ് മമ്മൂട്ടി.
മുടി മുന്നിലേക്കിട്ട് പൊട്ട് തൊട്ട് താരം; മമ്മൂട്ടിയുടെ സ്‌ത്രൈണവേഷം കണ്ട് ഞെട്ടി ആരാധകര്‍
Updated on
1 min read

പ്രഖ്യാപിച്ചത് മുതല്‍ തന്നെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ട ചിത്രമാണ് 'മാമാങ്കം'. മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ഈ ചരിത്രസിനിമയിലെ ട്രെയിലറും പോസ്റ്ററുകളുമെല്ലാം ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചു കൊണ്ട് മാമാങ്കത്തിലെ സസ്‌പെന്‍സ് പുറത്ത് വിട്ടിരിക്കുകയാണ് മമ്മൂട്ടി.

സ്ത്രീ വേഷത്തിലുള്ള തന്റെ ചിത്രമാണ് മമ്മൂട്ടി ട്വിറ്ററിലൂടെ പങ്കുവച്ചത്. മാമാങ്കം സിനിമയിലെ ഒരു രംഗത്തില്‍ മമ്മൂട്ടി സ്ത്രീവേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സ്ത്രീവേഷം പുറത്ത് വരുന്നത്. നിമിഷ നേരം കൊണ്ടാണ് ഇത് ഇന്റര്‍നെറ്റില്‍ തരംഗമായത്.  തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സസ്‌പെന്‍സ് എന്ന് ക്യാപ്ഷന്‍ നല്‍കി മമ്മൂട്ടി തന്നെയാണ് ചിത്രം പുറത്ത് വിട്ടത്.

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിര്‍മിക്കുന്നത്. പത്ത് കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന് നേരത്തെ  വാര്‍ത്തകള്‍ വന്നിരുന്നു. 

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുത്, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബര്‍ 12ന് തിയേറ്ററുകളിലെത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com