മുദ്രാവാക്യം വിളിച്ച്, മഴ നനഞ്ഞ് ജൂഹി; തോരാതെ പെയ്യുന്ന പ്രണയ മഴയായി ഒരു ഗാനം; വിഡിയോ

കൊളജ് പ്രണയം പറയുന്ന മധുരമഴ എന്ന ആല്‍ബമാണ് ഹിറ്റാകുന്നത്
മുദ്രാവാക്യം വിളിച്ച്, മഴ നനഞ്ഞ് ജൂഹി; തോരാതെ പെയ്യുന്ന പ്രണയ മഴയായി ഒരു ഗാനം; വിഡിയോ
Updated on: 
1 min read

ഉപ്പും മുളകും സീരിയലിലൂടെ ശ്രദ്ധേയയായ താരമാണ് ജൂഹി റുസ്റ്റഗി. നിരവധി ആരാധകരുള്ള താരത്തിന്റെ പുതിയ ആല്‍ബം സോങ്ങാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. കൊളജ് പ്രണയം പറയുന്ന മധുരമഴ എന്ന ആല്‍ബമാണ് ഹിറ്റാകുന്നത്. ഇതിനോടകം ഒന്നരലക്ഷത്തില്‍ അധികം പേരാണ് വിഡിയോ കണ്ടത്. 

ജൂഹിക്കൊപ്പം, വിനായകന്‍, കൃഷ്ണപ്രിയ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. കാമ്പസും പ്രണയവും മഴയും ചേര്‍ന്ന അതിമനോഹരമായ ഗാനം യുവാക്കളുടെ മനസു കീഴടക്കുകയാണ്. ആദര്‍ശ് കുമാര്‍ അണിയലാണ് ആല്‍ബത്തിന്റെ രചന, സംഗീതം, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദേവി രാജാണ് ഗാനം ആലപിച്ചിരിക്കുന്നത്. യദു പി വിജയന്‍ ക്യാമറ ചെയ്തിരിക്കുന്ന ആല്‍ബം നിര്‍മിച്ചിരിക്കുന്നത് ജീമോന്‍ കെജെയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER