മുന്‍ കാമുകിയുടെ വീടിന്റെ ലോണ്‍ അടച്ചിരുന്നത് സുശാന്ത്; മറുപടിയുമായി അങ്കിത

തന്റെ ഫ്‌ലാറ്റ് രജിസ്‌ട്രേഷന്റെ രേഖകളും ബാങ്ക് സ്റ്റേറ്റ്‌മെന്റും അങ്കിത പരസ്യപ്പെടുത്തി
മുന്‍ കാമുകിയുടെ വീടിന്റെ ലോണ്‍ അടച്ചിരുന്നത് സുശാന്ത്; മറുപടിയുമായി അങ്കിത
Updated on
1 min read

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുകയാണ്. താരത്തിന്റെ കാമുകി റിയ ചക്രബര്‍ത്തിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശവുമായി സുശാന്തിന്റെ വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. സാമ്പത്തികമായി താരത്തെ ചൂഷണം ചെയ്തു എന്നായിരുന്നു ആരോപണം. കഴിഞ്ഞ ദിവസം സുശാന്തിന്റെ മുന്‍ കാമുകിയും നടിയുമായ അങ്കിത ലോഖന്‍ഡയ്‌ക്കെതിരെയും ആരോപണം ഉയര്‍ന്നു. അങ്കിതയുടെ ഹോം ലോണ്‍ അടയ്ക്കുന്നത് സുശാന്താണ് എന്നായിരുന്നു വാര്‍ത്ത ഇപ്പോള്‍ അതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി.

അങ്കിത താമസിക്കുന്ന ഫ്‌ലാറ്റിന്റെ ഇഎംഎ സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നാണ് പോകുന്നത് എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് വാര്‍ത്ത വന്നത്. ഇതില്‍ വിശദീകരണവുമായാണ് താരം എത്തിയത്. തന്റെ ഫ്‌ലാറ്റ് രജിസ്‌ട്രേഷന്റെ രേഖകളും ബാങ്ക് സ്റ്റേറ്റ്‌മെന്റും അങ്കിത പരസ്യപ്പെടുത്തി. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. എല്ലാമാസവും തന്റെ അക്കൗണ്ടില്‍ നിന്ന് ഇഎംഐ പോകുന്നുണ്ടെന്നും ഇതില്‍ കൂടുതല്‍ പറയാനില്ലെന്നും താരം വ്യക്തമാക്കി.

സുശാന്തും അങ്കിതയും താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ ഇഎംഐ സുശാന്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പോയിരുന്നത്. ആ ഫ്‌ലാറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സുശാന്തിന്റെ പേരിലാണ് എന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഇത് വിവാദമായതോടെയാണ് അങ്കിത പ്രതികരണവുമായി എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Zareen Khan
Daya Sujith , Manju Pillai
RJ Bincy
Mohanlal and Priyadarshan, G Suresh Kumar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com