മുറിവേറ്റു വീഴുന്നു...; നാൻ പെറ്റ മകനെയിലെ ലിറിക് വിഡിയോ പുറത്ത് 

പുഷ്പവതിയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് ബിജിപാലാണ് സംഗീതം
മുറിവേറ്റു വീഴുന്നു...; നാൻ പെറ്റ മകനെയിലെ ലിറിക് വിഡിയോ പുറത്ത് 
Updated on: 
1 min read

മഹാരാജാസ് കോളേജിലെ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യൂവിന്റെ ജീവിതം പറയുന്ന 'നാൻ പെറ്റ മകനി'ലെ രണ്ടാമത്തെ ലിറിക് വിഡിയോ പുറത്ത് വിട്ടു. 'മുറിവേറ്റു വീഴുന്നു' എന്ന് തുടങ്ങുന്ന ഗാനമാണ്  അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പുഷ്പവതിയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് ബിജിപാലാണ് സംഗീതം. 

റെഡ് സ്റ്റാർ മൂവീസിന്റെ ബാനറിൽ സജി പാലമേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രകാരൻ കൂടിയായ മിനോൺ ആണ് ചിത്രത്തിൽ അഭിമന്യുവിന്റെ കഥാപാത്രത്തെ അവതരിപ്പി‌ക്കുന്നത്. നൂറ്റൊന്നു ചോദ്യങ്ങളിലെ അഭിനയത്തിന് 2012 ലെ മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്കാരം മിനോൺ സ്വന്തമാക്കിയിരുന്നു.  

ശ്രീനിവാസൻ ആണ് അഭിമന്യുവിന്‍റെ അച്ഛനായി വേഷമിടുന്നത്. സൈമൺ ബ്രിട്ടോയായി അഭിനയിക്കുന്നത് നടൻ ജോയ് മാത്യു. സുനിൽ കുമാര്‍ പിജി നിര്‍മ്മിക്കുന്ന ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് കുഞ്ഞുണ്ണി എസ് കുമാറാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER