മെലിഞ്ഞ് സുന്ദരിയായത് ബോളിവുഡ് ചിത്രത്തിനുവേണ്ടിയല്ല; കീർത്തി സുരേഷിന്റെ മാറ്റം ആരാധകർക്കുള്ള പുതിയ സർപ്രൈസ് 

അമിത് ശര്‍മയുടെ സ്‌പോര്‍ട്ട്‌സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്
മെലിഞ്ഞ് സുന്ദരിയായത് ബോളിവുഡ് ചിത്രത്തിനുവേണ്ടിയല്ല; കീർത്തി സുരേഷിന്റെ മാറ്റം ആരാധകർക്കുള്ള പുതിയ സർപ്രൈസ് 
Updated on
1 min read

തെന്നിന്ത്യന്‍ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടി കീർത്തി സുരേഷ് ഇപ്പോൾ ബോളിവുഡ് അരങ്ങേറ്റത്തിന്റെ തിരക്കുകളിലാണ്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് സയ്യിദ് അബ്ദുള്‍ റഹീമിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന അമിത് ശര്‍മയുടെ സ്‌പോര്‍ട്ട്‌സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അജയ് ദേവ്ഗണ്‍ അജയ് സയിദിനെ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

ഇതിനിടയിൽ പുറത്തുവന്ന കീർത്തിയുടെ ഏതാനും ചിത്രങ്ങൾ ഏറെ ചർച്ചയായിരുന്നു. ചിത്രങ്ങളിലെ കീര്‍ത്തിയുടെ രൂപം കണ്ട് അക്ഷരാർത്ഥത്തിൽ ആരാധകർ ഞെട്ടി. തിരിച്ചറിയാനാകാത്ത വിധം മെലിഞ്ഞിരിക്കുകയാണ് ആ ചിത്രങ്ങളിൽ താരം.

ബോളിവുഡ് ചിത്രത്തിന് വേണ്ടിയാണ് കീര്‍ത്തി ഭാരം കുറച്ചതെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബുരാജ് നിര്‍മിക്കുന്ന ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് താരത്തിന്റെ ഈ മാറ്റമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിനായി കര്‍ശനമായ ഭക്ഷണരീതിയും വ്യായാമവുമാണ് താരം പിന്തുടരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com