'മൈ സൂപ്പർമാൻ', അപ്പുവിന് ഭാമയുടെ പിറന്നാൾ ആശംസ 

ഭർത്താവിന്റെ ഒരു പഴയകാല ചിത്രം കൂടി പങ്കുവച്ചായിരുന്നു താരത്തിന്റെ പിറന്നാൾ ആശംസ
'മൈ സൂപ്പർമാൻ', അപ്പുവിന് ഭാമയുടെ പിറന്നാൾ ആശംസ 
Updated on: 
1 min read

വിവാഹശേഷമുള്ള ആദ്യ പിറന്നാളിന് ഭർത്താവ് അരുണിന് ആശംസകൾ നേർന്നിരിക്കുകയാണ് നടി ഭാമ. ഇന്നലെയായിരുന്നു അരുണിന്റെ പിറന്നാൾ. ഹാപ്പി ബർത്ത്ഡേ അപ്പു എന്നെഴുതി ഹൃദയാകൃതിയിലുള്ള ഒരു കുഞ്ഞൻ കേക്കാണ് ഭാമ അരുണിനായി ഒരുക്കിയത്. ‌

ഭർത്താവിന്റെ ഒരു പഴയകാല ചിത്രം കൂടി പങ്കുവച്ചായിരുന്നു ഇൻസ്റ്റ​ഗ്രാമിലെ താരത്തിന്റെ പിറന്നാൾ ആശംസ. ഹാപ്പി ബർത്ത്ഡേ മൈ സൂപ്പർമാൻ എന്നാണ് ചിത്രത്തോ‌ടൊപ്പം താരം എഴുതിയിരുന്നത്. 

ഈ വര്‍ഷം ജനുവരിയിലായിരുന്നു നടി ഭാമയും അരുണും തമ്മിലുള്ള വിവാഹം നടന്നത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. വിവാഹശേഷം സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇടയ്ക്കിടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് പതിവാണ്. 

 
 
 
 
 
 
 
 
 
 
 
 
 

Happy Birthday My Superman #Love&Prayers #April 25th #Arun J @hustoh_resto_cafe

A post shared by Bhamaa (@bhamaa) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com